Life

നവജാത ശിശുവിനെ എലി കടിച്ചു; സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍

ആശുപത്രിയില്‍ കട്ടില്‍ ഒഴിവില്ലാതിരുന്നതിനെ തുടര്‍ന്ന് തറയിലാണ് അമ്മയും കുഞ്ഞും കിടന്നിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച് എലി കടിച്ചു. ആശുപത്രിയില്‍ കട്ടില്‍ ഒഴിവില്ലാതിരുന്നതിനെ തുടര്‍ന്ന് തറയിലാണ് അമ്മയും കുഞ്ഞും കിടന്നിരുന്നത്. 

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. രാത്രി കുഞ്ഞിന്റെ വിരലില്‍ നിന്നും രക്തം വരുന്നത് നോക്കിയപ്പോഴാണ് അടുത്ത് നിന്ന് എലി ഓടിപ്പോകുന്നത് കുഞ്ഞിന്റെ അമ്മ കാണുന്നത്. 

കുഞ്ഞിന്റെ കയ്യില്‍ എലിയുടെ കടിയേറ്റതിന്റെ പാടുകളുണ്ടെന്ന് ഹോസ്പിറ്റലിലെ റിജണല്‍ മെഡിക്കല്‍ ഓഫീസറും വ്യക്തമാക്കി. എലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് കുഞ്ഞിന് മറ്റ് അണുബാധയൊന്നും ഏല്‍ക്കാതിരിക്കുന്നതിനായുള്ള കുത്തിവയ്പ്പ് എടുത്തു. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റീജണല്‍ ഓഫീസര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം