Life

പീഡനത്തിന് കാരണം കുട്ടിയുടുപ്പ്, നാലില്‍ മൂന്ന് ഇന്ത്യന്‍ പുരുഷന്മാരുടെയും മനോഭാവം; ഞെട്ടിക്കുന്ന സര്‍വെ ഫലം

സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പ്രകോപനമുണ്ടാക്കുന്നതാണെന്ന് പുരുഷന്മാര്‍

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പ്രകോപനമുണ്ടാക്കുന്നതാണെന്ന് പുരുഷന്മാര്‍. ഇന്ത്യയിലുടനീളം നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് 70ശതമാനത്തോളം പുരുഷന്മാര്‍ ഈ അഭിപ്രായം തുറന്നുപറഞ്ഞത്. ചെറിയ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്ക് കാരണമാണോ എന്ന ചോദ്യത്തിന് അതേ എന്ന ഉത്തരമാണ് പുരുഷന്മാര്‍ നല്‍കിയത്. 

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പുരുഷന്മാരുടെ മനോഭാവമാണ് യുസി ബ്രൗസര്‍ നടത്തിയ സര്‍വെയില്‍ വെളിപ്പെട്ടിരിക്കുന്നത്. ഈ മാസം ആദ്യം പത്ത് ഭാഷകളിലായാണ് സര്‍വേ നടന്നത്. ഒരു ലക്ഷത്തിനടുത്ത് ഡിജിറ്റല്‍ ഉപയോക്താക്കളാണ് സര്‍വെയില്‍ പങ്കെടുത്തത്. 

38,236 പേര്‍ ഉത്തരം കുറിച്ച ചോദ്യമാണ് സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ളത്. ഇറക്കം കുറഞ്ഞതും ചെറുതുമായ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമാണെന്ന് പറഞ്ഞത് 26,771 പുരുഷന്മാരാണ്. ലൈംഗീക പീഡനങ്ങളുടെ പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നതും സ്ത്രീകളുടെ വസ്ത്രധാരണത്തെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT