Life

നാഷണല്‍ പാര്‍ക്കില്‍ നിന്ന് സിംഹം ഒളിച്ചോടി; കണ്ടെത്തി, 'ശിക്ഷ' ഒരു ദിവസം തടവ്

നാഷണല്‍ പാര്‍ക്കിന്റെ മതിലിലെ ദ്വാരത്തിലൂടെയാണ് സിംഹം പുറത്തുചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

 
കേപ്പ് ടൗണ്‍; നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ സിംഹത്തെ ഒരു ദിവസം ജയിലിലിട്ട് അധികൃതര്‍. ദക്ഷിണാഫ്രിക്കയിലെ കാരു നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ രണ്ട് വയസുകാരനായ സിംഹത്തെയാണ് ജയിലിലിട്ടത്. ഒരു മാസം മുന്‍പ് ചാടിപ്പോയ സിംഹത്തെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയതിന്. സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്തു നിന്നായിരുന്നു കണ്ടെത്തിയത്. അതോടെയാണ് ജയിലില്‍ കിടക്കുന്ന ലോകത്തെ ആദ്യ സിംഹമായി ഇവര്‍ മാറിയത്. 

കാരു നാഷണല്‍ പാര്‍ക്കിന്റെ മതിലിലെ ദ്വാരത്തിലൂടെയാണ് സിംഹം പുറത്തുചാടിയത്. തുടര്‍ന്ന് ഇതിനായി കാര്യമായ അന്വേഷണം തന്നെ നടന്നു. അവസാനമാണ് സിംഹത്തെ കണ്ടെത്തിയത്. മയക്കി ഹെലികോപ്റ്ററിലാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. സിംഹത്തെ പിടിച്ചു എന്ന് അറിഞ്ഞ് നിരവധി പേരാണ് പൊലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടിയത്.

ആദ്യമായിട്ടായിരിക്കും ഒരു സിംഹത്തെ ജയിലില്‍ ഇടുന്നത് എന്ന് പൊലീസ് സ്റ്റേഷന്‍ കമാന്റര്‍ കാപ്റ്റന്‍ മാരിയസ് മലന്‍ പറഞ്ഞു. ജയിലില്‍ മനുഷ്യന്മാര്‍ ആരും ഇല്ലാതിരുന്നതും ഭാഗ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഹം ആരോഗ്യവാനാണ്. വീണ്ടും മയക്കിയതിന് ശേഷം നാഷണല്‍ പാര്‍ക്കിലെ കൂട്ടിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !