Life

നീ എന്താ ഇവിടെ?; ആരുമറിയാതെ കടല്‍ കടന്നെത്തി പ്രിയതമന് വിവാഹവാര്‍ഷിക സര്‍പ്രൈസ് സമ്മാനിച്ച് ഭാര്യ, കണ്ണുനിറഞ്ഞ് ഭര്‍ത്താവ് ( വീഡിയോ)

ഭാര്യ തന്റെ പ്രിയതമന് നല്‍കിയ 'അത്യപൂര്‍വ' സമ്മാനമാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്മദിനത്തിന് സര്‍പ്രൈസ് സമ്മാനിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതിപ്പോള്‍ ബന്ധുക്കളായാലും സുഹൃത്തുക്കളായാലും ജന്മദിനത്തില്‍ ഒരു സര്‍പ്രൈസ് സൃഷ്ടിക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം ചെയ്യുന്നവരും നമ്മുടെയിടയിലുണ്ട്. ഭാര്യയുടെ ജന്മദിനത്തിന് സര്‍പ്രൈസായി നാട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭാര്യ തന്റെ പ്രിയതമന് നല്‍കിയ 'അത്യപൂര്‍വ' സമ്മാനത്തിന്റെ ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒന്നാം വിവാഹവാര്‍ഷികത്തിന് സർപ്രൈസായി മസ്ക്കറ്റിലെത്തുന്ന പ്രിയതമയാണ് വിഡിയോയിലുള്ളത്. കേക്കുമുറിക്കാനൊരുങ്ങുമ്പോഴാണ് ഭാര്യയുടെ വരവ്. തികച്ചും അപ്രതീക്ഷിതമായി പൂച്ചെണ്ടും സമ്മാനപ്പൊതിയുമായി എത്തുന്ന ഭാര്യയെക്കണ്ട് അന്ധാളിച്ചിരിക്കുകയാണ് ഭര്‍ത്താവ്. ഇതെപ്പോ എങ്ങനെ എന്നൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ടെണ്ടെങ്കിലും അയാളുടെ കണ്ണ് നിറയുന്നത് വിഡിയോയില്‍ കാണാം. എല്ലാത്തിനും പിന്തുണയുമായി കൂട്ടുകാരും ഒപ്പമുണ്ട്. വിഡിയോ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി