Life

പങ്കാളി മരിച്ചവര്‍ക്ക് സെക്‌സ് ഡോള്‍; ഏകാന്തതയ്ക്ക് പരിഹാരം; വില രണ്ട് ലക്ഷം മുതല്‍

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പങ്കാളിയെ നഷ്ടപ്പെട്ടാല്‍ പുതിയ ഒരു പങ്കാളിയെ കണ്ടെത്താന്‍ പലരും തയ്യാറാകാറില്ല.  അങ്ങനെയുള്ളവര്‍ക്ക് ഏകാന്തത മാറ്റാനായി സെക്‌സ് ഡോളുകളെ നിര്‍മിച്ചു നല്‍കുകയാണ് ജെഡ് സ്റ്റാന്‍ലി എന്ന 35 കാരി. ഇംഗ്ലണ്ടിലെ വെര്‍സറ്റ്‌ഷെയറിലാണ് ജെഡ് സ്റ്റാന്‍ലി തന്റെ സെക്‌സ് ഡോള്‍ ബിസിനസ് നടത്തുന്നത്. 

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്. ഏകാന്തതയ്ക്ക്  പരിഹാരം കണ്ടെത്താനും ആശ്വാസവും സന്തോഷവും ലഭിക്കാനും വേണ്ടിയാണ് പലരും സെക്‌സ് ഡോളുകളിലേയ്ക്ക് ആകൃഷ്ടരാകുന്നത് എന്നാണ് ഇവര്‍ പറയുന്നത്. 2018 ലാണ് ജെഡ് സ്റ്റാന്‍ലി ഈ കമ്പനി തുടങ്ങിയത്. രണ്ടര ലക്ഷം രൂപ മുതല്‍ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില. 


ചിലര്‍ സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും സെക്‌സ് ഡോളുകളെ ആശ്രയിക്കാറുണ്ട് എന്ന ഇവര്‍ പറയുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് താന്‍ സെക്‌സ് ഡോളുകള്‍ നിര്‍മിച്ചു നല്‍കുന്നത് എന്ന് നാലു കുട്ടികളുടെ അമ്മ കൂടിയായ ജെഡ് പറയുന്നു. ഇത്തരത്തില്‍ ഡോളുകളെ നിര്‍മിക്കുക എന്നത് ഏറെ സമയം വേണ്ടി വരുന്ന ജോലിയാണെന്നും തങ്ങള്‍ നിര്‍മികുന്ന ഈ ഡോളുകള്‍ക്ക് പെട്ടന്ന് കേടുപാടുകള്‍ സംഭവിക്കില്ല എന്നും ജെഡ് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം