നിറത്തിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന പരിഹാസങ്ങളെക്കുറിച്ചും മാറ്റിനിർത്തലുകളേക്കുറിച്ചുമുള്ള ഗായിക സയനോര ഫിലിപ്പിന്റെ ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതിന് പിന്നാലെ നിരവധി പേർ തുറന്നുപറച്ചിലുകൾ നടത്തി. ഇപ്പോൾ സ്വന്തം അനുഭവം പറഞ്ഞുകൊണ്ടുള്ള ലക്ഷ്മി വികാസ് എന്ന യുവതിയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സയനോര. ജീവിതത്തിന്റെ പലഘട്ടങ്ങളിൽ നിറത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ലക്ഷ്മി പറയുന്നത്. പഠിക്കുമ്പോഴും വിവാഹആലോചനകൾ നടക്കുമ്പോൾ ഗർഭിണിയായിരിക്കുമ്പോഴുമെല്ലാം താൻ ഇത് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
ജോർജ് ഫ്ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി.
വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ??
ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്....പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്.....കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് "പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം
കല്യാണം ഉറപ്പിച്ചപ്പോൾ. എട്ടൻ നല്ല ഫെയർ ആണ്. എനിക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ അലോചന വന്ന്പ്പോ തൊട്ടു കേൾക്കാൻ തുടങ്ങി "അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ".
ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപൊഴേകും നിറത്തിന്റെ പേരിൽ ഉള്ള തഴയൽ ഒരുപാടായി കഴിഞ്ഞിരുന്നു... അതിനു മുൻപേ വന്ന ആലോചന ഓക്കേ വീട്ടുകാർ ആദ്യം വിളിക്കും താൽപര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളർ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് proceed ചെയ്യുന്നില്ല എന്ന്...(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താൽപര്യം ഉണ്ടെന്ന് പറയുന്ന
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates