Life

'പബ്ജി പ്രേമം' കല്യാണത്തിലും; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിരോധനങ്ങള്‍ക്കൊന്നും പബ്ജി ആരാധകരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു പ്രീ വെഡിങ് ഫോട്ടോഷൂട്ടി സൂചിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


ന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഏറെ പ്രചാരമുള്ള ഗെയിമുകളില്‍ ഒന്നാണ്  പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി. ഗെയിമിന് രാജ്യവ്യാപക നിരോധനം വരുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പബ്ജി ആരാധകര്‍ കേട്ടത്. നിരോധനങ്ങള്‍ക്കൊന്നും പബ്ജി ആരാധകരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു പ്രീ വെഡിങ് ഫോട്ടോഷൂട്ടി സൂചിപ്പിക്കുന്നത്. 

സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആയ ആകാശ് ജയിനും വധു സോനാലിയുമാണ് പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഗെയിമിനെ തീമാക്കി പ്രീ വെഡിങ് ഷൂട്ട് നടത്തിയിരിക്കുന്നത്. താന്‍ പബ്ജി ഗെയിമിന് അടിമയാണെന്ന് തുറന്നു സമ്മതിക്കുന്ന ആകാശ്, പോട്ടോഗ്രാഫര്‍ ഹര്‍ഷ് സല്‍വിയോട് പബ്ജി തീമില്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 

പബ്ജി തീമാക്കി ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇപ്പോള്‍ ചിത്രങ്ങള്‍ വൈറലായി. ഇതേ തീമില്‍ത്തന്നെ ആല്‍ബങ്ങള്‍ ചെയ്ത് നല്‍കണം എന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്- ഫോട്ടോഗ്രാഫര്‍ ഹര്‍ഷ് പറയുന്നു. 

രാജ്യവ്യാുപകമായി പബ്ജിക്ക് നിരോധനം ഏര്‍പ്പടെടുത്താന്‍ സാധ്യതയുണ്ട്. ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പബ്ജി നിരോധിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയാന്‍ കാരണം ഈ ഗെയിമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഗെയിം നിരോധിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT