Life

പലഹാരം മോഷ്ടിക്കാന്‍ അടുക്കളവാതില്‍ പൊക്കിമാറ്റി ഒരു വയസ്സുകാരി; സോഷ്യല്‍ മീഡിയ കീഴടക്കിയ കുട്ടിക്കുറുമ്പി: വിഡിയോ

മോഷണമായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞ് വാതില്‍ തുറക്കുന്നതുമുതല്‍ തുരിച്ചിറങ്ങുന്നത് വരെയുള്ള ഓരോ ചലനവും അഭിനന്ദനമാണ് നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

ടുക്കളയില്‍ കയറി പലഹാര പാത്രം മോഷ്ടിക്കുന്ന കുട്ടിക്കുറുമ്പിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുവയസ്സുള്ള കുഞ്ഞ്‌ അടുക്കളയില്‍ കയറി അപകടം വരുത്താതിരിക്കാന്‍ പണിത ഗ്രില്‍ വാതില്‍ തന്ത്രപരമായി തുറന്നാണ് കുട്ടി അകത്തുകടന്നത്. മോഷണമായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞ് വാതില്‍ തുറക്കുന്നതുമുതല്‍ തുരിച്ചിറങ്ങുന്നത് വരെയുള്ള ഓരോ ചലനവും അഭിനന്ദനമാണ് നേടുന്നത്.

ഗ്രില്‍ ഉപയോഗിച്ചുള്ള വാതില്‍ പൊക്കിമാറ്റി അകത്തുകടന്ന കുഞ്ഞ് വാതില്‍ പൂര്‍വ്വസ്ഥിതിയിലാക്കി വയ്ക്കാന്‍ മറന്നില്ല. താന്‍ കയറിയപ്പോള്‍ കൈതട്ടി സ്ഥലം മാറിപ്പോയ വെള്ളക്കുപ്പികള്‍ പഴയ രീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. പലഹാരപ്പെട്ടിക്കായി തുറന്ന വലിപ്പ് തിരികെ അടച്ചതാണ് കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചത്. പലഹാരം കൈക്കലാക്കിയതോടെ ഒരു കള്ളച്ചിരിയുമായി  തിരിച്ചിറങ്ങിയപ്പോഴും ഈ മിടുക്കി വാതില്‍ അടയ്ക്കാന്‍ മറന്നില്ല.

കുഞ്ഞിന്റെ അമ്മ ജാനിയേല്‍ പാമര്‍ ആണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതൊരിക്കലും താന്‍ മകളെക്കൊണ്ട് പറഞ്ഞുചെയ്യിപ്പിച്ചതല്ലെന്നും അങ്ങനെ ക്രമീകരിക്കാന്‍ തനിക്കാകില്ലെന്നും ജാനിയേല്‍ പറഞ്ഞു. ഈ വിഡിയോ പങ്കുവയ്ക്കാതിരിക്കാന്‍ ആകുന്നില്ല എന്ന കുറിച്ചാണ് ജാനിയേല്‍ വിഡിയോ ഷെയര്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT