Life

പാത്രം പൊട്ടിത്തെറിച്ചു: യുവതിയുടെ മുഖത്തേക്ക് തിളച്ച സൂപ്പ്, വീഡിയോ 

ചൈനയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് തിളക്കുന്ന സൂപ്പ് വീണതിന്റെ ഭയാനകമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തീയും ചൂടുള്ള സാധനങ്ങളുമെല്ലാം മനുഷ്യര്‍ക്ക് എപ്പോഴും പേടിയുളവാക്കാറുണ്ട്. സൂക്ഷിച്ച് ഇടപെട്ടില്ലെങ്കില്‍ അപകടമുണ്ടാകുന്നതിനാലാണ് ആളുകള്‍ ഇവയെല്ലാം ഒരു കയ്യകലത്തില്‍ വയ്ക്കുന്നത്. അടുപ്പിലിരിക്കുന്ന പാത്രത്തിന്റെ ഒരു അറ്റം ശരീരത്തില്‍ തട്ടിയാലോ അല്ലെങ്കില്‍ ഒരു തുള്ളി ചെറു ചൂടുവെളളം ശരീരത്തില്‍ വീണാലോ ഉണ്ടാകുന്ന വേദന എത്രമാത്രമാണെന്ന് നമ്മുക്ക് അറിയാവുന്നതുമാണ്.

അപ്പോള്‍ അടുപ്പിലിരുന്ന് തിളക്കുന്ന സൂപ്പ് മുഖത്തേക്ക് വീണാലോ. അത്തരത്തില്‍ ഒരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. ചൈനയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് തിളക്കുന്ന സൂപ്പ് വീണതിന്റെ ഭയാനകമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം.

ഒരു കസ്റ്റമര്‍ ചൈനീസ് പരമ്പരാകത രീതിയില്‍ മേശയിലെ പാത്രത്തില്‍ ലൈറ്റര്‍ കത്തിച്ചുവെച്ചു. അങ്ങനെ ഭക്ഷണം ഉണ്ടാക്കുന്ന രീതിയുണ്ട് ചൈനയില്‍. വെയ്റ്റര്‍ ആയ പെണ്‍കുട്ടി ഈ ലൈറ്റര്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൂപ്പിരുന്ന പാത്രം പൊട്ടിത്തെറിച്ചത്. തിളക്കുന്ന സൂപ്പ് നേരെ പെണ്‍കുട്ടിയുടെ മുഖത്തേക്കാണ് വീണത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെറുപ്പത്തിലെ എല്ലാ മാസവും കുറച്ചു പണം മാറ്റിവെയ്ക്കാമോ? റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം; കിടിലന്‍ എല്‍ഐസി പെന്‍ഷന്‍ പ്ലാന്‍

പ്രവാസികൾക്ക് ഓണസമ്മാനം; ക്ഷേമ പെൻഷനായി 32 കോടി രൂപ അനുവദിച്ചു

ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്ച, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായേക്കും

ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്രനേട്ടം; പടിഞ്ഞാറൻ ചരക്ക് ഇടനാഴിയിൽ ആദ്യ 'ഡബിൾ സ്റ്റാക്ക് ലോങ് ഹോൾ' ട്രെയിൻ കുതിച്ചുപാഞ്ഞു|VIDEO