Life

പൂച്ചയെ രക്ഷിക്കാന്‍ അഞ്ചാം നിലയില്‍ നിന്ന് ചെറുമകനെ താഴേക്ക് കെട്ടിയിറക്കി മുത്തശ്ശി (വീഡിയോ)

നാലാം നിലയില്‍ വീണ വളര്‍ത്തുപൂച്ചയെ എടുക്കാന്‍ അഞ്ചാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കെണിയില്‍ നിന്നും ചെറുമകനെ കെട്ടിയിറക്കി മുത്തശ്ശി.

Author : സമകാലിക മലയാളം ഡെസ്ക്

നാലാം നിലയില്‍ വീണ വളര്‍ത്തുപൂച്ചയെ എടുക്കാന്‍ അഞ്ചാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കെണിയില്‍ നിന്നും ചെറുമകനെ കെട്ടിയിറക്കി മുത്തശ്ശി. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നാലാം നിലയിലെ ഒരു ഫ്‌ലാറ്റിന്റെ ജനല്‍പ്പടിയിലേക്കാണ് പൂച്ചവീണത്. അതിനെ രക്ഷിക്കാനാണ് പേരക്കുട്ടിയെ സ്ത്രീ കയറികെട്ടിയിറക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഏഴുവയസ് മാത്രം പ്രായമുള്ള കുട്ടിയേയാണ് സാഹസികമായ രീതിയില്‍ കെട്ടിയിറക്കിയത്. അപ്പുറത്തെ ഫ്‌ലാറ്റിലുള്ള ആരോ ആണ് വിഡിയോ പകര്‍ത്തിയത്. നിരവധിതവണ ശ്രമിച്ച ശേഷമാണ് പൂച്ചയെ മുകളിലെത്താന്‍ സാധിച്ചത്. കൊച്ചുമകന്റെ ജീവന്‍ പണയംവെച്ചു വേണോ പൂച്ചയെ രക്ഷപെടുത്താനെന്നാണ് ഈ വിഡിയോ കണ്ടവര്‍  വിമര്‍ശിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ