Life

പൂര വിളംബരത്തിനിടെ കല്ല്യാണ വിളംബരവും; തൃശ്ശൂർ പൂരത്തിനിടെ ചിത്രീകരിച്ച രണ്ട് വ്യത്യസ്ത സേവ് ദി ഡേറ്റ് വിഡിയോകൾ 

പൂരവും പൂരാഘോഷങ്ങളുമൊക്കെ അവസാനിച്ചെങ്കിലും പൂരക്കാഴ്ചകൾ വീണ്ടും സമ്മാനിക്കുന്നതാണ് ഇരു വിഡിയോകളും

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ പൂരത്തിനിടെ ചിത്രീകരിച്ച രണ്ട് വ്യത്യസ്ത സേവ് ദി ഡേറ്റ് വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പൂരവും പൂരാഘോഷങ്ങളുമൊക്കെ അവസാനിച്ചെങ്കിലും പൂരക്കാഴ്ചകൾ വീണ്ടും സമ്മാനിക്കുന്നതാണ് ഇരു വിഡിയോകളും. 

 കണ്ണൂര്‍ സ്വദേശിയായ ശ്രുതിയുടെയും ആലുവ സ്വദേശിയായ കൃഷ്ണയുടെയും വി‍‍ഡിയോയാണ് ആദ്യത്തേത്. നെറ്റിപ്പട്ടം ചാർത്തി നിരന്നുനിൽക്കുന്ന കൊമ്പൻമാർക്കിടയിലൂടെ പ്രണയം ആഘോഷമാക്കുകയാണ് ഇരുവരും. മോഷൺ പിക്ചേഴ്സ് ഒരുക്കിയിരിക്കുന്ന സേവ് ദി ഡേറ്റ് വിഡിയോയാണ് ഇത്. ഈ വർഷം സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം.

ബ്ലാക്ക്പേപ്പർ വെഡിങ്സ് ഒരുക്കിയിട്ടുള്ളതാണ് രണ്ടാമത്തെ വിഡിയോ. വിവേക്-മീര ജോഡിയുടെ സേവ് ദി ഡേറ്റ് വിഡിയോയാണ് ഇത്. 'കാന്താ ഞാനും വരാം, തൃശൂർ പൂരം കാണാൻ' എന്ന ഗാനം പശ്ചാതലമായി നൽകിയാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ മാസം 25-ാം തിയതിയാണ് ഇവരുടെ വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ