പലരുടേയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും മുത്തച്ഛനും മുത്തശ്ശിയും. ഇവരുമൊത്തുള്ള ഓര്‍മകള്‍ എന്നും പേരക്കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. എത്ര വളര്‍ന്നാലും അവരുടെ കൊച്ചുകുട്ടികളായിരിക്കും നമ്മള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തില്‍ ഒരു സ്‌നേഹമാണ്. ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിയെ സന്തോഷിപ്പിക്കാനായി നെയില്‍ പോളിഷ് ഇടുക്കുന്ന മുത്തച്ഛനാണ് ഹൃദയം കീഴടക്കുന്നത്.
ഐല വിന്റര്‍ വൈറ്റ് എന്ന ഇരുപതുകാരിയാണ് തന്റെ മുത്തച്ഛനുമായുള്ള മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയായിരുന്നു ഐലയെ കാണാനാണ് 82 കാരനായ കീത്ത് എത്തിയത്. പേരക്കുട്ടി ആശുപത്രി കിടക്കയില്‍ കിടക്കുന്നതു കണ്ട് അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് നെയില്‍ പോളിഷ് ഇട്ടുകൊടുത്തത്. കഴിഞ്ഞ 30 വര്‍ഷമായി മുത്തശ്ശിക്ക് നെയില്‍ പോളിഷ് ഇട്ടുകൊടുക്കുന്നത് മുത്തച്ഛനാണ്. എനിക്കും നെയില്‍ പോളിഷ് ഇട്ടു തരാമെന്ന് മുത്തച്ഛന്‍ പറയുകയായിരുന്നു എന്നാണ് ഐല കുറിച്ചത്.
my grandparents came to look after me after my surgery and my grandad told me he wanted to make me feel better, he told me he’s been painting my nan’s nails for 30 years and that he wanted to paint mine and I needed to share this. “How many coats do you have on?”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates