Life

പ്രസവ ശസ്ത്രക്രീയയ്ക്കിടെ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റം; കുഞ്ഞ് മരിച്ചു(വീഡിയോ) 

ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രസവ ശസ്ത്രക്രീയ നടത്തുന്നതിനിടെ വാക്കേറ്റത്തിലേര്‍പ്പെട്ട് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് നവജാതശിശു മരിച്ചു. ശസ്ത്രക്രീയയ്ക്കിടെ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെ രണ്ട് ഡോക്ടര്‍മാരേയും ജോലിയില്‍ നിന്നും പുറത്താക്കി. 

രാജസ്ഥാനിലെ ജോധ്പൂരിലെ ഉമെയ്ദ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍, അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഹോസ്പിറ്റലിലെ തന്നെ നഴ്‌സിങ് സ്റ്റാഫാണ് വീഡിയോ പകര്‍ത്തിയത്. ഗുരുതരാവസ്ഥയിലായിരുന്നു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഉടനെ തന്നെ സിസേറിയനായി ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറ്റി. ഇതിനിടയിലായിരുന്നു ഡോക്ടര്‍മാരുടെ തര്‍ക്കം.

എന്നാല്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയാണോ കുഞ്ഞ് മരിക്കുന്നതിന് ഇടയാക്കിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT