കല്ല്യാണ ഫോട്ടോഗ്രാഫർമാർക്കും മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും കൂടുതൽ ഡിമാൻഡ് ഉള്ള സമയമാണ് ഇപ്പോൾ. വിവാഹിതരാകാൻ പോകുന്നവർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെ ക്യാമറിയിൽ പകർത്തുന്നവരെയും ആ ദിവസത്തിനായി ഒരുക്കുന്നവരെയും ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കണ്ടെത്തുന്നത്.
സേവ് ദി ഡേറ്റും, പ്രീ വെഡ്ഡിങ് , പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളും ഒക്കെയായി തകർക്കുമ്പോൾ മേക്കപ്പ് ഇതിലെല്ലാം വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഇതിനായി ചിലവിടുന്ന തുക അത്ഭുതപ്പെടുത്തുന്നതുമാണ്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകൾ അണിയിച്ചൊരുക്കണമെങ്കിൽ കുറഞ്ഞത് 25,000രൂപയെങ്കിലും മുടക്കേണ്ടി വരും എന്നതാണ് വാസ്തവം.
മേക്കപ്പ് ചെയ്യുന്ന രംഗങ്ങളടക്കമാണ് സാധാരണ വിവാഹ ഫോട്ടോകളിൽ ഉൾപ്പെടുത്താറ്. ഒരുങ്ങിയിറങ്ങുന്ന നവ വധൂവരന്മാരുടെ ചിത്രങ്ങൾ പകർത്തുന്നതിനേക്കാൾ കേമമായാണ് ഇവർ ഒരുങ്ങുന്നതിനിടയിലുള്ള നിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നത്. ഹാഫ് മേക്കപ്പ് ലുക്ക് തന്നെ വളരെയധികം ട്രെൻഡ് ആയ ഒന്നാണ്. ഇത്തരം കാര്യങ്ങളിൽ ഫോട്ടോഗ്രാഫർമാരും മേക്കപ്പ് ആർട്ടിസ്റ്റും തമ്മിലുള്ള യോജിപ്പാണ് ഏറ്റവും അത്യാവശ്യം.
ഇപ്പോഴിതാ ഫോട്ടോഗ്രാഫർമാരെ വിലക്കികൊണ്ട് തന്റെ സലൂണിൽ ബോർഡ് സ്ഥാപിച്ച ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് വിവാദത്തിലായിരിക്കുന്നത്. വൈറ്റിലയിൽ 'അനീസ് അൻസാരി' എന്ന പേരിലുള്ള പ്രമുഖ സലൂൺ ഉടമയായ അനീസിനെതിരെയാണ് വിവാദം. 'ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക്' എന്ന് പറഞ്ഞ് 'അനുവാദം കൂടാതെ അകത്ത് പ്രവേശിക്കരുത്' എന്ന ബോർഡാണ് അനീസിന്റെ സലൂണിൽ സ്ഥാപിക്കപ്പെട്ടത്. ഇത് ഫോട്ടോഗ്രാഫർമാരുടെ വിരോധം സമ്പാദിച്ചു എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങളിലടക്കം വലിയ തിരിച്ചടിയാണ് അനീസിന് സമ്മാനിച്ചത്.
സംഗതി വാവാധമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനീസ് ഇപ്പോൾ. തന്റെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് എന്ന തരത്തിലാണ് അനസ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
അനീസ് ഫേസ്ബുക്കിൽ പങ്കുവച്ച വിശദീകരണക്കുറിപ്പ്
സുഹൃത്തുക്കളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കൂടെയുണ്ടായ പ്രശ്നങ്ങൾക്കു ഫോട്ടോഗ്രാഫേഴ്‌സുമായി തമ്മിൽ കണ്ടു സംസാരിച്ചു. എന്റെ സ്റ്റാഫ്‌ന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തിൽ ഞാൻ ഘേതം പ്രകടിപ്പിക്കുന്നു. ഇന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ക്ലൈന്റ്‌ന്റെ കൂടെ ഒരു ഫോട്ടോഗ്രാഫർ ഒരു വിഡിയോഗ്രാഫർ ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഞാൻ ചെയ്തുതരുന്നതായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates