Life

ബാലികയ്ക്ക് പകരം 'കബാലി'; സോഷ്യല്‍ ലോകത്തെ ചിരിപ്പിച്ച് ഉത്തരക്കടലാസ് 

നടന്‍ രജനീകാന്തിന്റെ കബാലിയുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിലെ ഒരു ഉത്തരം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു

സമകാലിക മലയാളം ഡെസ്ക്

ടന്‍ രജനീകാന്തിന്റെ കബാലിയുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസിലെ ഒരു ഉത്തരം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. രണ്ടാം ക്ലാസിലെ ഒരു ഉത്തര പേപ്പറാണ് ചര്‍ച്ചയ്ക്ക് വഴിത്തെളിയിച്ചത്.

ക,ലി,ബാ ഈ മൂന്നു അക്ഷരങ്ങളില്‍ ചേര്‍ത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. ഇതിന് കുട്ടി നല്‍കിയ ഉത്തരമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. കുട്ടി കൃത്യമായി വാക്കുണ്ടാക്കി. 'കബാലി'. എന്നാല്‍ ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ കബാലിക്ക് ചുറ്റും ചുവപ്പ് വര. ടീച്ചര്‍ ഉദ്ദേശിച്ച ഉത്തരം 'ബാലിക' എന്നാണെന്നും പേപ്പറില്‍ എഴുതി നല്‍കി. എന്നാല്‍ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം. 

രജനി അഭിനയിച്ച കബാലി എന്ന പേര് ആ കുട്ടിയുടെ മനസില്‍ എത്ര ആഴത്തില്‍ ഇടംപിടിച്ചിരിക്കുന്നുവെന്ന് മനസിലായില്ലേ എന്ന് ചോദിച്ച് രജനികാന്ത് ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT