Life

ബുള്‍സ് ഐയില്‍ കുരുമുളക് പൊടി കൂടിപ്പോയി, നീക്കം ചെയ്യാന്‍ വാക്വം ക്ലീനര്‍; സംഭവിച്ചത്? (രസകരമായ വീഡിയോ)

ചെറിയ മാതൃകയിലുളള വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുരുമുളക് നീക്കം ചെയ്യാനാണ് പാചകം ചെയ്യുന്നയാള്‍ ശ്രമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകുന്നത് ഒക്കെ സര്‍വ്വസാധാരണമാണ്. ഉപ്പ് ഇടേണ്ട സ്ഥാനത്ത് പഞ്ചസാര ഇടുന്നത് ഉള്‍പ്പെടെയുളള മണ്ടത്തരങ്ങളും പാചകത്തിനിടെ സംഭവിക്കാറുണ്ട്. പലപ്പോഴും ചില ഉപായങ്ങള്‍ ഒക്കെ കണ്ടെത്തി ഇത് പരിഹരിക്കുകയാണ് പതിവ്.

ഇവിടെ ബുള്‍സ് ഐയില്‍ അധികമായ കുരുമുളക് പൊടി നീക്കം ചെയ്യാന്‍ പാചകം ചെയ്യുന്നയാള്‍ സ്വീകരിക്കുന്ന മാര്‍ഗത്തിന്റെ ദൃശ്യങ്ങള്‍ ചിരി പടര്‍ത്തുകയാണ്. ചെറിയ മാതൃകയിലുളള വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുരുമുളക് നീക്കം ചെയ്യാനാണ് പാചകം ചെയ്യുന്നയാള്‍ ശ്രമിക്കുന്നത്. 

വീഡിയോയുടെ തുടക്കത്തില്‍ ഇതില്‍ പാചകം ചെയ്യുന്നയാള്‍ വിജയിക്കുന്നത് കാണാം. എന്നാല്‍ വീഡിയോയുടെ അവസാനമാണ് രസകരമായ കാര്യം നടന്നത്. ബുള്‍സ് ഐ ഒന്നടങ്കം വാക്വം ക്ലീനറിന്റെ ഉളളിലേക്ക് പോകുന്നിടതാണ് വീഡിയോ അവസാനിക്കുന്നത്. വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT