Life

ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തർക്കം; ആഡംബര ഹോട്ടലിലെ വിവാഹ സത്കാരത്തിൽ കൂട്ടത്തല്ല് (വീഡിയോ)

പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല് അരങ്ങേറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരം കൂട്ടത്തല്ലിൽ കലാശിച്ചു. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കം പ്രശ്നങ്ങളിലേക്ക് നയിച്ചതോടെയാണ് വിവാഹ സത്കാരം കൂട്ടത്തല്ലിൽ അലങ്കോലമായത്. 

പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല് അരങ്ങേറിയത്. ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഡല്‍ഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് സംഭവം. 

കൂട്ടത്തല്ലായതോടെ കല്യാണവേദി അക്ഷരാര്‍ത്ഥത്തില്‍ ഫൈറ്റ് ക്ലബായി മാറുകയായിരുന്നു. കൂട്ടത്തല്ലിനിടയില്‍ ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകര്‍ക്കപ്പെടുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനമേറ്റത്. 

നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തി ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !