Life

ഭര്‍ത്താവും കുട്ടികളും ഇല്ലാത്ത സ്ത്രീകളുടെ ജീവിതം കൂടുതല്‍ സന്തോഷകരം..! പഠനം

ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഏകാന്തതയേക്കാള്‍ ഭയാനകമായി തോന്നിയിട്ടാകാം ചിലരെങ്കിലും തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച് ഒടുവില്‍ കൂട്ട് തേടിപോകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

റ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം എപ്പോഴും കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന് ആളുകള്‍ കളിയായി പറയാറുണ്ട്, കാരണം നമ്മുടെ സാമൂഹ്യാവസ്ഥ അങ്ങനെയാണ്. കൂട്ടിന് ഒരാള്‍ ഇല്ലാതെ, കുട്ടികള്‍ ഇല്ലാതെ ജീവിക്കുന്ന സ്ത്രീകളെ എപ്പോഴും സംശയത്തിന്റെ കണ്ണിലൂടെയേ മറ്റുള്ളവര്‍ക്ക് നോക്കാനാകൂ. ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഏകാന്തതയേക്കാള്‍ ഭയാനകമായി തോന്നിയിട്ടാകാം ചിലരെങ്കിലും തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച് ഒടുവില്‍ കൂട്ട് തേടിപോകുന്നത്. 

എങ്കിലും ഒറ്റയായ സ്ത്രീകളെക്കാത്തൊരു സന്തോഷവാര്‍ത്തയുണ്ട്. ഭര്‍ത്താവും കുട്ടികളുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരേക്കാള്‍ സന്തോഷവതികളാണെന്നാണ് പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രഫസര്‍ പോള്‍ ഡോളന്‍ ആണ് ഈ വിഷയത്തെക്കുറിച്ച് പഠനം നടത്തി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ അവിവാഹിതരായ സ്ത്രീകളാണ് കൂടുതല്‍ സന്തോഷവതികള്‍.

വിവാഹിതരും അമ്മമാരുമായ സ്ത്രീകളെക്കാള്‍ ആരോഗ്യവും ആയുസും അവിവാഹിതര്‍ക്ക് കൂടുതലാണെന്നും പോള്‍ ഡോളന്‍ പറയുന്നു. വിശദമായ കണക്കുകളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 

തന്റെ 'ഹാപ്പി എവര്‍ ആഫ്റ്റര്‍' എന്ന പുതിയ പുസ്തകത്തിന് വേണ്ടി ഡോളന്‍ ചില സര്‍വേകളുടെ ഫലങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. 'അമേരിക്കന്‍ ടൈം യൂസ് സര്‍വേ' വിവരങ്ങളാണ് പ്രധാനമായും അദ്ദേഹം ഉപയോഗിച്ചത്. ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍, അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കൂടിയാണ് ഡോളന്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 

അതേസമയം, പുരുഷന്മാരുടെ കാര്യത്തില്‍ വിവാഹജീവിതം നേരെ തിരിച്ചാണെന്നും ഡോളന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാരണം കൂടുതല്‍ പണം സമ്പാദിക്കേണ്ടി വരുന്നുണ്ടെങ്കിലും വൈവവാഹിക ജീവിതത്തില്‍ നിന്നും പുരുഷന് ലഭിക്കുന്ന ഉത്തരവാദിത്വങ്ങളും നഷ്ടങ്ങളും വളരെ കുറവാണെന്ന് അദ്ദേഹം പറയുന്നു.

'പുരുഷന്‍ വിവാഹം കൊണ്ട് ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമ്പോള്‍ സ്ത്രീക്ക് അത്രയും സാധ്യമല്ല. അതാകാം ഈ അവസ്ഥയിലേക്ക് സ്ത്രീയെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം