Life

ഭര്‍ത്താവിന് ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാനൊരുങ്ങി ; ഭാര്യയ്ക്ക് ലഭിച്ചത് വിവാഹമോചനം

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി സര്‍പ്രൈസ് നല്‍കുക ലക്ഷ്യമിട്ടാണ് യുവതി കാറില്‍ യാത്ര തിരിച്ചത്

സമകാലിക മലയാളം ഡെസ്ക്


റിയാദ് : ജന്മദിനത്തില്‍ ഭാര്യയും ഭര്‍ത്താവും സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നത് ഇപ്പോള്‍ അപൂര്‍വ്വമായ കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ജന്മദിനത്തിന് സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ ഇറങ്ങി പുറപ്പെട്ട യുവതിയിക്ക് ലഭിച്ചത് അതിനേക്കാള്‍ അപ്രതീക്ഷിത തീരുമാനം. വിവാഹമോചനമാണ് യുവതിക്ക് സമ്മാനമായി ലഭിച്ചത്. റിയാദിലാണ് സംഭവം. 

ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി സര്‍പ്രൈസ് നല്‍കുക ലക്ഷ്യമിട്ടാണ് യുവതി കാറില്‍ യാത്ര തിരിച്ചത്. റിയാദില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍ജിലെ പുതുതായി ആരംഭിച്ച, പ്രശസ്തമായ റസ്റ്റോറന്റിലേക്കാണ് യുവതി പോയത്. റസ്‌റ്റോറന്റില്‍ നിന്നും ഭര്‍ത്താവിന് ഏറെ ഇഷ്ടമുള്ള ഭക്ഷണവും, ഏതാനും സമ്മാനങ്ങളും വാങ്ങി യുവതി വീട്ടിലേക്ക് തിരിച്ചു. 

വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് നിര്‍ഭാഗ്യം യുവതിയെ വേട്ടയാടിയത്. മടക്കയാത്രയ്ക്കിടെ കാര്‍ ബ്രേക്ക് ഡൗണായി യുവതി വഴിയിലായി. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ല. തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിച്ചു. അപ്പോള്‍ സംഭവിച്ച കാര്യമെല്ലാം യുവതി ഭര്‍ത്താവിനോട് വിവരിച്ചു. 

യുവതി വീട്ടിലെത്തിയപ്പോഴും ഭര്‍ത്താവിന്റെ കോപം ശമിച്ചിരുന്നില്ല. തന്നോട് ചോദിക്കാതെ വീട്ടില്‍ നിന്നും അത്രയും ദൂരം പോയതാണ് ഭര്‍ത്താവിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. പിന്നീട് ഭര്‍ത്താവ് യുവതിയെ മൊഴി ചൊല്ലുകയും ചെയ്യുകയായിരുന്നുവെന്ന് അല്‍ ബയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

SCROLL FOR NEXT