Life

ഭാര്യ സുഖമായി ഉറങ്ങാന്‍ വിമാനത്തില്‍ നിന്നത് ആറുമണിക്കൂര്‍; ഉദാത്ത സ്‌നേഹം, കൈയ്യടി, വിമര്‍ശനം 

ഭാര്യയോടുള്ള ഭര്‍ത്താവിന്റെ സ്‌നേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മാതൃക ദമ്പതികളെ സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഭാര്യയ്ക്ക് കിടന്നുറങ്ങാനായി വിമാനത്തിലെ തന്റെ സീറ്റ് ഒഴിഞ്ഞു നല്‍കിയ മനുഷ്യനെ അഭിനന്ദിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. നീണ്ട ആറുമണിക്കൂറാണ് തന്റെ സഹയാത്രികന്‍ നിന്നതെന്ന് കണ്‍ട്രി ലീ ജോണ്‍സണ്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു. ചിത്രം പകര്‍ത്തിയ ജോണ്‍സന്‍ ഇതാണ് സ്‌നേഹമെന്നും ട്വീറ്റില്‍ പറയുന്നു.

ഭാര്യയോടുള്ള ഭര്‍ത്താവിന്റെ സ്‌നേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉദാത്ത സ്‌നേഹത്തിന്റെ മാതൃക എന്നെല്ലാം പറഞ്ഞാണ് പ്രശംസകള്‍ നിറയുന്നത്. എന്നാല്‍ ചിലര്‍ വിയോജിപ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ ഇങ്ങനെ നിര്‍ത്താതെ മടിയില്‍ തലവച്ച് കിടന്ന് കൂടെയെന്നും ഭയങ്കര സ്വാര്‍ഥയാണ് ഭാര്യയെന്നുമാണ് വിമര്‍ശനം. മൂന്നുസീറ്റില്‍ ഒരെണ്ണമെങ്കിലും നല്‍കി കൂടെയെന്നും അങ്ങനെ ഇതെല്ലാം അനുവദിക്കുന്നുവെന്നും മറ്റു ചിലര്‍ കുറിച്ചു.എന്തായാലും ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ദമ്പതിമാര്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും സമൂഹ മാധ്യമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT