Life

ഭിത്തിയിലൂടെ പിടിച്ചുകയറുന്ന മീന്‍! അമ്പരപ്പ്; ഇത് മീനല്ല ഡ്രാഗണ്‍ എന്ന് വിഡിയോ കണ്ടവര്‍

വെള്ളം ഒഴുകിവരുന്ന ഒരു ഭിത്തിയിലൂടെ എതിര്‍ ദിശയിലേക്ക് കയറുന്ന മീനിനെയാണ് ഈ അപൂര്‍വ്വ വിഡിയോയില്‍ കാണാനാകുക

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളത്തില്‍ നീന്തിയും ചാടിമറിഞ്ഞുമുള്ള മീനുകളുടെ അഭ്യാസപ്രകടനങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ ഒരു വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു മീന്‍ ഭിത്തിയിലൂടെ മുകളിലേക്ക് കയറുന്ന വിഡിയോയാണ് കാഴ്ച്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.

വെള്ളം ഒഴുകിവരുന്ന ഒരു ഭിത്തിയിലൂടെ എതിര്‍ ദിശയിലേക്ക് കയറുന്ന മീനിനെയാണ് ഈ അപൂര്‍വ്വ വിഡിയോയില്‍ കാണാനാകുക. തീവ്ര ശ്രമത്തിനൊടുവില്‍ ഭിത്തിയിലൂടെ കയറി വിജയകരമായി മീന്‍ മുകളിലെത്തുന്നുണ്ട്.

ഈ മീന്‍ ഒരു ഡ്രാഗണ്‍ ആയി മാറുമെന്നാണ് വിഡിയോ കണ്ടവരുടെ കമന്റുകള്‍. എന്നാല്‍ ചിലരാകട്ടെ ഇത്ര ഭഗീരഥ പ്രയത്‌നത്തിന് ശേഷം മുകളിലെത്തിയ മീന്‍ എത്രമാത്രം നിരാശയിലായിരിക്കും എന്നാണ് ആശങ്കപ്പെടുന്നത്. അതേസമയം ഇത് ആദ്യമായല്ല ഒരു മീന്‍ ഭിത്തിയില്‍ പിടിച്ച് കയറുന്നതെന്നാണ് കണ്ടെത്തല്‍. 2015ല്‍ സമാനമായ ഒരു സംഭവം ഉണ്ടായിട്ടുള്ളതായി റെക്കോര്‍ഡുണ്ട്. എന്നാല്‍ ഈ രണ്ട് മീനുകളും ഒരേ ഗണത്തില്‍ പെട്ടതാണോ എന്ന് കണ്ടെത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT