Life

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവർ ; ഡ്രൈവിങ് സീറ്റിൽ കൂറ്റൻ പാമ്പ് ; ചിത്രങ്ങൾ 

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളറാഡോ : മദ്യപിച്ച് ലക്കുകെട്ട് കാർ ഡ്രൈവർ ബോധരഹിതനായി പിൻസീറ്റിൽ. 15 അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് ഡ്രൈവിങ് സീറ്റിൽ. കൊളറാഡോയിലാണ് സംഭവം. കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് പോകാനുള്ള വഴി തേടുകയായിരുന്നു പാമ്പ്. സ്ഥലത്ത് എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് ഇത് ആദ്യം കാണുന്നത്.

റോഡരികിൽ പാർക്ക് ചെയ്ത കാർ കണ്ടാണ് ഉദ്യോ​ഗസ്ഥർ വാഹനത്തിന് അരികിലേക്ക് ചെന്നത്. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഡെൻവർ ഫയർ ഡിപ്പാർട്മെന്റ് ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. 

കാറുടമ വളർത്തുന്ന പാമ്പാണ് ഇതെന്നാണ് റിപ്പോർട്ട്. മദ്യപിച്ച് വാഹനമോടിക്കരുത്, പ്രത്യേകിച്ച് വളർത്തുപാമ്പുകളെയും കൊണ്ട് എന്നാണ് ഉദ്യോഗസ്ഥർ ട്വീറ്റിനൊപ്പം കുറിച്ചത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നുള്ള അറിവ് ആ പാമ്പിനുണ്ടെന്നാണ് ചിലർ കുറിച്ചത്.  ആ പാമ്പിനെ രക്ഷിച്ച ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർക്ക് നന്ദിയെന്ന് മറ്റൊരാൾ പറയുന്നു. മദ്യപനായ ഡ്രൈവറുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT