Life

മദ്യലഹരിയില്‍ വെജിറ്റേറിയന്‍ പെണ്‍കുട്ടിയെ ചിക്കന്‍ നഗെറ്റ്‌സ് കഴിപ്പിച്ചു; യുവാക്കള്‍ക്കെതിരെ പരാതി 

ഒരു മദ്യപാന സദസില്‍ വെജിറ്റേറിയനായ പെണ്‍കുട്ടിക്ക് ചിക്കന്‍ നഗെറ്റ്‌സ് നല്‍കിയതാണ് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

സമകാലിക മലയാളം ഡെസ്ക്

വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് മാംസാഹാരം കഴിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. ചിലര്‍ക്ക് അതിന്റെ മണം പോലും പിടിക്കാറില്ല. പക്ഷേ വെജിറ്റേറിയന്‍സിനെ മാംസാഹാരം നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളം കാണാറുണ്ട്. അത്തരത്തിലൊരു തമാശയുടെ പേരില്‍ പൊലീസ് കേസില്‍ അകപ്പെട്ടിരിക്കുകയാണ് ചില യുവാക്കള്‍. 

ഒരു മദ്യപാന സദസില്‍ വെജിറ്റേറിയനായ പെണ്‍കുട്ടിക്ക് ചിക്കന്‍ നഗെറ്റ്‌സ് നല്‍കിയതാണ് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. റെഡ്ഡിറ്റ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 

സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ, മദ്യലഹരിയിലായിരുന്ന തന്നെ ചിക്കന്‍ നഗെറ്റ്‌സ് കഴിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നാല് വയസ് മുതല്‍ ഇറച്ചി കഴിത്താത്തയാളാണ് താനെന്നും, അതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

'ഞാന്‍ മദ്യലഹരിയില്‍ ആയിരുന്നുവെങ്കിലും നഗെറ്റ്‌സ് കഴിക്കാന്‍ കയ്യിലെടുത്തപ്പോള്‍ ഇറച്ചിയല്ലല്ലോയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അല്ല, ധൈര്യമായി കഴിച്ചോളൂ എന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ തന്നെ പറ്റിക്കുന്നതിന് മുന്നോടിയായ സുഹൃത്തുക്കളെടുത്ത വീഡിയോ പിറ്റേന്ന് താന്‍ കാണാനിടയായി. അതില്‍ തന്നെ പറ്റിക്കാന്‍ പോകുന്നുവെന്ന് അവര്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു'- പെണ്‍കുട്ടി പറയുന്നു. 

പെണ്‍കുട്ടിയുടെ സഹോദരിയാണ് മാംസാഹാരം കഴിക്കുന്ന വീഡിയോ അടുത്തദിവസം പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും, വൈകാതെ നടപടിയുണ്ടാകുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT