Life

മനുഷ്യര്‍ക്ക് മാത്രം വൃത്തിയായി നടന്നാല്‍ മതിയോ..? കാണാം എലിയുടെ സൂപ്പര്‍ നീരാട്ട് ( വീഡിയോ )

ഓണ്‍ലൈനില്‍ വീഡിയോ വൈറലായിരിക്കുകയാണ് 

സമകാലിക മലയാളം ഡെസ്ക്

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും കുളിച്ച് സുന്ദരന്മാരാകാന്‍ ആഗ്രഹമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ദൃശ്യം. ഒരു ബാത്ത് റൂമിലെ സിങ്കില്‍ കയറിനിന്ന് ദേഹമാസകലം സോപ്പ് തേച്ച് കുളിക്കുകയാണ് ഒരു മൂഷികന്‍. രണ്ടു കാലില്‍ നിന്ന്, ശരിക്കും മനുഷ്യന്‍ കുളിക്കുന്നതുപോലെയാണ് എലിയുടെ നീരാട്ട്. 


പെറുവിലെ അങ്കാഷില്‍ ഹുറാസ് നഗരത്തിലെ ഒരു വീട്ടില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനകം മുപ്പത്തെട്ടായിരത്തിലേറെ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുറവുകളുണ്ടായത് പാകിസ്ഥാന്റെ ഭാഗത്തല്ല', നിരാശയോടെ മടങ്ങുന്നുവെന്ന് ജെ ഡി വാന്‍സ് ; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

'പോരാട്ടം കനക്കുന്നു'; പന്തും ഗില്ലും നേർക്കുനേർ, മത്സരം ലഖ്‌നൗവിൽ

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

യൂട്യൂബിലൂടെ പഠിച്ച് വിസ്മയിപ്പിച്ചു; യുവ സംഗീതജ്ഞന്‍ ഏലിയാസ് ഏല്‍ദോസ് മരിച്ച നിലയില്‍

ബോധവല്‍ക്കരണം ഫലം കണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു, ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ഇങ്ങനെ

SCROLL FOR NEXT