Life

മഴയില്‍ നനഞ്ഞ് രണ്ട് സുന്ദരികള്‍: വൈറലായി ഇന്ത്യ- പാക് സ്വവര്‍ഗ പ്രണയിനികളുടെ ഫോട്ടോഷൂട്ട്

പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് മനോഹരമായി ചിരിച്ചും ചുംബിച്ചും പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍- പാകിസ്ഥാനി സ്വവര്‍ഗദമ്പതിമാരുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ന്യൂയോര്‍ക്കില്‍ നിന്നെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. 

തിങ്കളാഴ്ചയാണ് ട്വിറ്ററില്‍ ഇവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നുള്ള അഞ്ജലി ചക്ര, പാക്കിസ്ഥാന്‍ സ്വദേശിനിയായ ആര്‍ട്ടിസ്റ്റ് സുന്ദാസ് മാലിക് എന്നീ പെണ്‍കുട്ടികളാണ് മഴച്ചാറ്റലില്‍ കുടയ്ക്കടിയില്‍ ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്. ഇരുവരും ന്യൂയോര്‍ക്കിലാണു താമസം.

പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് മനോഹരമായി ചിരിച്ചും ചുംബിച്ചും പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 'ഒരു ന്യൂയോര്‍ക്ക് ലവ് സ്‌റ്റോറി' എന്ന തലക്കെട്ടോടെയാണ് ഫൊട്ടോഗ്രഫര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന