Life

'മാന്ത്രികജനനം' പുറംലോകമറിഞ്ഞു, ജനിച്ചയുടന്‍ കുഞ്ഞ് ലക്ഷപ്രഭു; സംഖ്യയുടെ കൗതുകം 

അമേരിക്കയില്‍ ജനിച്ചയുടന്‍ ലക്ഷപ്രഭു ആയ ഒരു കുഞ്ഞിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു സുപ്രഭാതത്തില്‍ കോടിപതികളും ലക്ഷപ്രഭുക്കളുമായ കഥകള്‍ നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ ജനിച്ചയുടന്‍ ഒരു കുഞ്ഞ് ലക്ഷപ്രഭു ആയി എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് വിശ്വസിക്കണമെന്നില്ല. അമേരിക്കയില്‍ ജനിച്ചയുടന്‍ ലക്ഷപ്രഭു ആയ ഒരു കുഞ്ഞിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

അമേരിക്കയിലെ മിസോറിയിലാണ് സംഭവം. ജെയിം ബ്രൗണ്‍ എന്ന കുഞ്ഞിനെയാണ് ഭാഗ്യം തേടിയെത്തിയത്. അങ്ങനെ വെറുതെ എത്തി എന്നും പറയാന്‍ പറ്റില്ല. കുട്ടി ജനിച്ച സമയമാണ് സമ്മാനത്തിന് അര്‍ഹയാക്കിയത്.ഈ മാസം 11 നാണ് കുഞ്ഞ് ജനിച്ചത്. അതായത് 7/11 എന്ന തീയതിയില്‍ ജനനസമയവും അതു തന്നെ, 7/11. തീര്‍ന്നില്ല, ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരം 7 പൗണ്ടും 11 ഔണ്‍സും. ഇവിടം കൊണ്ടുംതീര്‍ന്നില്ല, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7/11 കാണുമായിരുന്നുവത്രേ.
 
ഈ സംഭവം പുറംലോകമറിഞ്ഞതോടെയാണ് ജെയിം ബ്രൗണിനെ തേടി ഭാഗ്യം എത്തിയത്. അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവന്‍ ഇലവന്‍' ഉടന്‍ എത്തി. ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവി ആവശ്യങ്ങള്‍ക്കായി നല്ലൊരു തുകയും സമ്മാനമായി നല്‍കി. 7,111 ഡോളര്‍, അതായത് 5 ലക്ഷത്തോളമാണ് കുഞ്ഞിന് സമ്മാനമായി ലഭിച്ചത്. 'ലേഡി ലക്കി!' എന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനു നല്‍കിയിരിക്കുന്ന ഓമനപ്പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT