Life

മാളില്‍ വച്ച് പ്രണയം തുറന്നുപറഞ്ഞു, കെട്ടിപ്പിടിച്ചു; കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു ( വിഡിയോ) 

ഇറാന്‍ സ്വദേശികളായ കമിതാക്കളാണ് പൊലീസ് പിടിയിലായത്. 

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയം തുറന്നുപറയാനും വിവാഹാഭ്യര്‍ഥന നടത്താനും വേറിട്ട മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഇന്നത്തെ പുതുതലമുറ. ഇത്തരം വേറിട്ട നീക്കങ്ങളുടെ വിഡിയോ പകര്‍ത്തി സോഷ്യല്‍ ഇടങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഇപ്പോഴത്തെ ട്രെന്‍ഡാണ്. അത്തരത്തില്‍ ഒരു വിഡിയോ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഈ കമിതാക്കള്‍. വിവാഹ അഭ്യര്‍ത്ഥനയുടെ വിഡിയോ വൈറലായതോടെ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാന്‍ സ്വദേശികളായ കമിതാക്കളാണ് പൊലീസ് പിടിയിലായത്. 

തിരക്കുള്ള ഷോപ്പിങ് മാളില്‍ വച്ചായിരുന്നു ഈ പ്രണയം പറച്ചില്‍. റോസാപ്പൂക്കളുടെ ഇതളുകള്‍ പോലെയുള്ള മോതിരമാണ് ഇരുവരും പരസ്പരം കൈമാറിയത്.വിവാഹ അഭ്യര്‍ഥന സ്വീകരിച്ച യുവതീ ഉടന്‍ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഈ വിഡിയോ വൈറലായതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്‌കാരത്തിനും മതത്തിനും എതിരായി പെരുമാറിയെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT