Life

മാഷെന്ന് പറഞ്ഞാല്‍ ദേ ഇങ്ങനെ വേണം.. കുട്ടികള്‍ക്കൊപ്പം ബ്രേക്ക് ഡാന്‍സ് കളിക്കുന്ന പ്രിന്‍സിപ്പാളിന്റെ വീഡിയോ വൈറല്‍

വെറും ഡാന്‍സല്ല, കണ്ടംപററിയും ജാസും ചേരുന്ന അടിപൊളി മിക്‌സ്. ഡാന്‍സിന് പുറമേ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്കിലൂടെ അലറി വിളിക്കുന്നുമുണ്ട് അദ്ദേഹം

സമകാലിക മലയാളം ഡെസ്ക്

ചൂരലുമായി ജനലുകളില്‍ അടിച്ച്, ക്ലാസില്‍ ആരെങ്കിലും അലമ്പുണ്ടാക്കുന്നുണ്ടോയെന്ന് നോക്കി നടന്നിരുന്ന പരുക്കന്‍ പ്രിന്‍സിപ്പാളുമാരുടെ  കാലം കഴിഞ്ഞു. ഇന്റര്‍വെല്ലിന് പ്രിന്‍സിപ്പാള്‍ ക്ലാസിലെത്തി, വരൂ ഡാന്‍സ് കളിക്കാമെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും. ചൈനയിലെ സി ഗുവാന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നത്.

തമാശപ്പാട്ടിന് എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ആടിപ്പാടുന്ന പ്രിന്‍സിപ്പാളാണ് വീഡിയോയില്‍. വെറും ഡാന്‍സല്ല, കണ്ടംപററിയും ജാസും ചേരുന്ന അടിപൊളി മിക്‌സ്. ഡാന്‍സിന് പുറമേ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്കിലൂടെ അലറി വിളിക്കുന്നുമുണ്ട് അദ്ദേഹം. 

കമ്പ്യൂട്ടറിന്റെ ഫോണിന്റെയും മുന്നില്‍ ചടഞ്ഞു കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഉഷാറാക്കാന്‍ ഡാന്‍സ് സഹായിക്കുമെന്നാണ് പ്രിന്‍സിപ്പാളിന്റെ അഭിപ്രായം. സൗത്ത് ചൈനാ മോര്‍ണിങ് പോസ്റ്റാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു കോടിയിലേറെ ആളുകളാണ് പ്രിന്‍സിപ്പാളിന്റെ സൂപ്പര്‍ ഡാന്‍സ് ഇതിനകം കണ്ടുകഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT