Life

മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് കിട്ടിയത് വിചിത്രജീവി; വലിയ തല, നീരാളിയുടേതിനു സമാനമായ കാലുകള്‍; വീഡിയോ

ഭയപ്പെടുത്തുന്ന ഈ ജീവിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കടലില്‍ നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് വിചിത്രജീവി. വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമാണ് ഈ ജീവിക്ക് ഉള്ളത്. ഭയപ്പെടുത്തുന്ന ഈ ജീവിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

മത്സ്യബന്ധന ബോട്ടിന്റെ ഉള്ളില്‍ കിടന്നു തിരിയുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ബ്രൂക്ക്‌ലിനിലെ കോനെ ദ്വീപില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നാണ് മത്സ്യത്തൊഴിലാളിക്ക് വിചിത്ര ജീവിയെ കിട്ടിയത്.

1.4 മില്യണിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ക്ലിയര്‍നോസ് സ്‌കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് നാഷണല്‍ അക്വേറിയം വെബ്‌സൈറ്റ് വ്യക്തമാക്കി. തെക്കന്‍ ഫ്‌ലോറിഡയിലും മസാച്യുസെറ്റ്‌സിലും കാണപ്പെടുത്ത മത്സ്യമാണിതെന്നും അവര്‍ വിശദീകരിച്ചു. കടല്‍വെള്ളത്തില്‍ നിന്നും പുറത്തേക്കെടുത്തപ്പോള്‍ ചുരുണ്ടുകിടന്നതിനാലാണ് ഇതിന് വിചിത്രരൂപം കൈവന്നതെന്നാണ് ഇവരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം