Life

മുട്ടകള്‍ക്ക് നേരെ പാഞ്ഞുവന്ന ട്രാക്ടര്‍, ചിറകുവിരിച്ച് തടയാന്‍ ശ്രമിക്കുന്ന അമ്മക്കിളി, മാതൃത്വം; വീഡിയോ 

മുട്ടകളുടെ അടുത്തേക്ക് ഒരു ട്രാക്ടര്‍ നിങ്ങി വന്നപ്പോള്‍ ആ ചെറിയ പക്ഷി അതിനെ തടയുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മാതൃത്വത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി സഹജീവികളുടെ മാതൃസ്‌നേഹം കൂടുതല്‍ ദൃഢമാണ് എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതില്‍ ചേര്‍ത്തുവെയ്ക്കാവുന്ന ഒരു അമ്മക്കിളിയുടെ സ്‌നേഹപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

താന്‍ ഇട്ട മുട്ടകള്‍ പൊന്നുപോലെ സൂക്ഷിച്ച് വിരിയാനായി കാത്തിരിക്കുന്ന അമ്മക്കിളിയുടെ നെഞ്ച് തകരുന്നതായിരുന്നു ആ കാഴ്ച. മുട്ടകളുടെ അടുത്തേക്ക് ഒരു ട്രാക്ടര്‍ നിങ്ങി വന്നപ്പോള്‍ ആ ചെറിയ പക്ഷി അതിനെ തടയുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ചൈനയിലെ ഉലാന്‍കാബ് നഗരത്തില്‍നിന്നുമാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ കുഞ്ഞി ചിറകുകള്‍ വിടര്‍ത്തി ട്രാക്ടറിന്റെ മുന്നില്‍ വന്ന് അതിനെ തടഞ്ഞു നിര്‍ത്തുകയാണ് തവിട്ടു നിറത്തിലുള്ള ഈ പക്ഷി. പക്ഷിയെ ശ്രദ്ധിച്ച െ്രെഡവര്‍ വണ്ടി ഉടന്‍ തന്നെ നിര്‍ത്തി. മാത്രമല്ല കൊടും വേനലില്‍ അതിന് കുടിക്കാനായി ഒരു കുപ്പി വെള്ളവും അവിടെ വച്ചു. ഹൃദ്യമായ ഈ കാഴ്ച ലോകം മുഴുവന്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT