Life

മുതുകിൽ കയറിയ കുടിയനെ കുടഞ്ഞു താഴെയിട്ട് ജിറാഫ്; മദ്യപന്റെ ആഗ്രഹം പൊല്ലാപ്പായത് ഇങ്ങനെ: വിഡിയോ 

യുവാവ് ജിറാഫിന്റെ മുകളിൽ കയറുന്നതിന്റെ വിഡിയോ സന്ദർശകരിലൊരാളാണ് ചിത്രീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദ്യപിച്ച് ലക്കുകെട്ട യുവാവിന് മൃഗശാലയിലെ ജിറാഫിനെ കണ്ടപ്പോൾ ഒരാഗ്രഹം, ഇതിന്റെ പുറത്തൊന്നു കയറണം. കൂടിന് പുറത്ത് നിന്ന കാഴ്ചക്കാരിലേക്ക് തല നീട്ടി അടുക്കാൻ ശ്രമിച്ചിരുന്ന ജിറാഫ് ഇണക്കം കാണിച്ചതോടെ ഇയാൾ മടിച്ചുനിന്നില്ല. മൂന്നാൾ പൊക്കമുള്ള വേലിയിൽ വലിഞ്ഞുകയറി. ജിറാഫിന്റെ കഴുത്തിൽ ഒന്നു തലോടി, പിന്നെ പെടുന്നനെ കുതിരപ്പുറത്ത് കയറുന്നതുപോലെ ജുറാഫിന്റെ പുറത്ത് സ്ഥാനമുറപ്പിച്ചു. 

ഖസാഖ്സ്ഥാനിലെ ഷൈംകെന്റ് മൃഗശാലയിലാണ് സംഭവം അരങ്ങേറിയത്. മദ്യലഹരിയിൽ മൃ​ഗശാലയിൽ എത്തിയ യുവാവാണ് ഈ സാഹസികതയ്ക്ക് തുനിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. യുവാവ് ജിറാഫിന്റെ മുകളിൽ കയറുന്നതിന്റെ വിഡിയോ സന്ദർശകരിലൊരാളാണ് ചിത്രീകരിച്ചത്. ടര്‍ക്കിസ്ഥാന്‍ ടുഡേ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

ആദ്യം കാര്യം പിടികിട്ടാതെ യുവാവിനെയും കൊണ്ട് ജീറാഫ് ഒന്ന് രണ്ട് അടി നടക്കുന്നത് വിഡിയോയിൽ കാണാം. ഈ സമയം യുവാവ് കൈവിട്ട് ചില അഭ്യാസങ്ങളും കാണിക്കുന്നുണ്ട്. പക്ഷെ അൽപസമയത്തിനുള്ളിൽ ജിറാഫ് യുവാവിനെ കുടഞ്ഞ് താഴെയുമിട്ടു. കൂട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഒരുങ്ങിയെങ്കിലും ഒരിക്കൽക്കൂടി ജിറാഫ് സഫാരി ആസ്വദിക്കാനായിരുന്നു യുവാവിന്റെ തീരുമാനം. ഇക്കുറി പക്ഷെ ജിറാഫിന് അത്ര താത്പര്യമില്ലായിരുന്നു. യുവാവ് കയറിയപാടെ കുടഞ്ഞ് താഴേക്കിട്ടു. ഇതോടെ വേലി ചാടിക്കടന്ന് യുവാവ് പുറത്തെത്തി. 

വിഡിയോ വൈറലായെങ്കിലും യുവാവിനെതിരെ കേസെടുക്കാനാണ് പൊലീസ് തിരുമാനം. യുവാവിനായി തിരച്ചിൽ തുടരുകയാണെന്നും അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം