Life

മുലയൂട്ടുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു: അമേരിക്കന്‍ മോഡലിനെതിരെ സദാചാര പൊലീസിങ്

കാണുന്നവരുടെ കണ്ണിലാണ് മാലിന്യം എന്ന് പറയുന്നത് വളരെ ശരിയായ ശൈലിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കാണുന്നവരുടെ കണ്ണിലാണ് മാലിന്യം എന്ന് പറയുന്നത് വളരെ ശരിയായ ശൈലിയാണ്. അല്ലെങ്കില്‍ അമ്മ കുഞ്ഞിന് മുലയൂട്ടുന്നത് പോലും ഒരു അശ്ലീലമായി തോന്നുന്ന ഒരു സമൂഹം ഇവിടെ വളരില്ലല്ലോ. മുലയൂട്ടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ അമ്മമാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുന്നതും ചില വിവരദോഷികള്‍ ഇതിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തു വരുന്നതും സ്ഥിരമായി കണ്ടുവരുന്ന പ്രവണതയാണ്.

മാസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലെ ഒരു പ്രമുഖ മാഗസിനിന്റെ കവറില്‍ മോഡല്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചു വന്നിരുന്നു. തുടര്‍ന്ന് മോഡലിനെതിരെയും മാഗസിനെതിരെയുമെല്ലാം ഒരുപാട് പേര്‍ രംഗത്തെത്തി. ഇതു സംബന്ധിച്ച പരാതി ഒടുവില്‍ കോടതിയില്‍ വരെയെത്തി. എന്നാല്‍ വാദങ്ങള്‍ക്കൊടുവില്‍ മാഗസിന് അനുകൂലമായ വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്.

ഇപ്പോള്‍ അമേരിക്കന്‍ മോഡലായ ക്രിസ്റ്റി ടെയ്ഗന്‍ ആണ് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്തതോടെ പുലിവാല് പിടിച്ചിരിക്കുന്നത്. ക്രിസ്റ്റിക്ക് ഉപദേശ കമന്റുകളുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഒരു കയ്യില്‍ കുഞ്ഞിനും മറു കയ്യില്‍ മൂത്ത മകളുടെ പാവക്കുട്ടിയേയും പിടിച്ച് മുലയൂട്ടുന്ന ഫോട്ടോയാണ് ക്രിസ്റ്റി പോസ്റ്റ് ചെയ്തിരിക്കുന്നത്. സമീപത്ത് ക്രിസ്റ്റിയുടെ മൂത്തമകള്‍ നില്‍ക്കുന്നുണ്ട്. മകളുടെ ആവശ്യപ്രകാരം പാവയ്ക്ക് കൂടി പാല് കൊടുക്കുകയാണെന്ന് ക്രിസ്റ്റി കമന്റില്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ക്രിസ്റ്റിയുടെയും മക്കളുടെയും അരുമയായ ചിത്രം കണ്ടിട്ട് സദാചാരവാദികള്‍ക്ക് അത്ര രസിച്ചട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍