Life

മുള്ളന്‍ പന്നിയോട് കളിച്ചാല്‍ ഇതായിരിക്കും അവസ്ഥ; വായ നിറയെ മുള്ളുമായി നായ

ന്യൂയോര്‍ക്കിലെ ലോലിപോപ് മൃഗസംരക്ഷണ കേന്ദ്രത്തിലെ സെന്റ് ബെര്‍ണാര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് മുള്ളന്‍ പന്നിക്ക് പിന്നാലെ പോയി വന്‍ പണിവാങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുള്ളന്‍ പന്നിയെ പേടിയില്ലാത്തവരായി ആരുമില്ല. എന്നാല്‍ റക്‌സ് എന്ന നായ മുള്ളന്‍ പന്നിയെ കണ്ടിരുന്നത് ഒരു കളിപ്പാട്ടം പോലെയായിരുന്നു. അവന്‍ മുള്ളന്‍ പന്നിയെ കണ്ടാല്‍ പിന്നാലെ കൂടും. പിന്നെ അവരുടെ പിറകെ നടന്ന് ശല്യം ചെയ്യുന്നതാവും പ്രധാന പരിപാടി. ഇത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെയുള്ള കാര്യമാണ്. ഇപ്പോള്‍ മുള്ളന്‍ പന്നിയുടെ നിഴല്‍ കാണുന്ന ഭാഗത്തേക്ക് പോലും റക്‌സ് അടുക്കില്ല. അടുത്തേക്കുപോയാന്‍ എങ്ങനെയായിരിക്കും പണി കിട്ടുക എന്നും അവന് വ്യക്തമായി അറിയാം. 

ന്യൂയോര്‍ക്കിലെ ലോലിപോപ് മൃഗസംരക്ഷണ കേന്ദ്രത്തിലെ സെന്റ് ബെര്‍ണാര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് മുള്ളന്‍ പന്നിക്ക് പിന്നാലെ പോയി വന്‍ പണിവാങ്ങിയത്. മുള്ളന്‍ പന്നിക്ക് പിന്നാലെ പോയ റക്‌സ് തിരികെ എത്തിയത് വായ നിറയെ മുള്ളുകളുമായാണ്. സ്ഥിരം ശല്യക്കാരനെ നല്ലരീതിയില്‍ മുള്ളന്‍പന്നി കൈകാര്യം ചെയ്തു. മുഖത്തും മൂക്കിലും വായിലും മുള്ളുകള്‍ തറച്ചുകയറിയ നിലയിലായിരുന്നു. വേദനകൊണ്ട് പുളയുകയായിരുന്ന റക്‌സിനെ സംരക്ഷണ കേന്ദ്രത്തിലെ ഡോക്റ്റര്‍മാരാണ് ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്. 

നൂറുകണക്കിന് മുള്ളുകളാണ് വായുടെ അകത്തും മുഖത്തുമായി ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ നീക്കം ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ നന്നായ് ബുദ്ധിമുട്ടി. മുള്ളുകള്‍ നീക്കിയ റക്‌സ് ഇപ്പോള്‍ പൂര്‍ണമായി സുഖം പ്രാപിച്ചു. റക്‌സിനെക്കുറിച്ച് അറിഞ്ഞെത്തിയ ഒരു മൃഗ സ്‌നേപി റക്‌സിനെ ദത്തെടുക്കാനും തയാറായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT