Life

മേഗന്‍ നടത്തിയ ചാരിറ്റി പരിപാടിക്കിടയില്‍ സമൂസ കട്ടെടുത്ത് പ്രിന്‍സ് ഹാരി; വൈറലായി വീഡിയോ 

ലണ്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നടന്ന പരിപാടിക്കിടയില്‍ സമൂസ കട്ടെടുക്കുന്ന ഹാരി രാജകുമാരനാണ് വീഡിയോയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

പ്രിന്‍സ് ഹാരിയുമായുള്ള വിവഹശേഷം മേഗന്‍ മര്‍ക്കിള്‍ നടത്തിയ ചാരിറ്റി പരിപാടിയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലണ്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നടന്ന പരിപാടിക്കിടയില്‍ സമൂസ കട്ടെടുക്കുന്ന ഹാരി രാജകുമാരനാണ് വീഡിയോയിലെ താരം. 

മേഗന്‍ ഔദ്യോഗിക ചുമതലകളില്‍ മുഴുകിയിരുന്ന സമയത്താണ് ഹാരി സമൂസ കട്ടെടുത്ത് നടന്നുവരുന്നത്. ഈ രംഗം ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ടതോടെ ക്യാമറ നോക്കി ഒരു ചെറു ചിരിയും സമ്മാനിക്കുന്നു. സമൂസയുമായി കൊട്ടാരത്തിലെ അത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള വാഹനത്തിലേക്ക് നീങ്ങുന്നതുവരെ ക്യാമറ ഹാരിയെ പിന്തുടര്‍ന്നു. 

രാജകുടുംബത്തിലെ അംഗമായതിനുശേഷം മേഗന്‍ നേരിട്ട് നേതൃത്വം വഹിക്കുന്ന ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു ഇത്. ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഇരയായ ആളുകള്‍ക്ക് ഭക്ഷണം നല്‍കാനായി സജ്ജീകരിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള കുക്ക് ബുക്ക് അവതരിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ നരവധി ആളുകള്‍ കാണുകയും ലക്ഷക്കണക്കിന് പേര്‍ റീട്വീറ്റ് ചെയ്യുകയുമുണ്ടായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന