Life

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ കേരളത്തിലും; ഞെട്ടിക്കാന്‍ ഒരുങ്ങി മണിയന്‍പിള്ള രാജുവിന്റെ പുതിയ ഹോട്ടല്‍

'ബി അറ്റ് കിവിസോ'എന്ന ഹോട്ടലാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; ഭക്ഷണം വിളമ്പി തരുന്ന റോബോട്ടുകള്‍. ഹോളിവുഡ് സിനിമകളില്‍ മാത്രമായിരിക്കും നിങ്ങള്‍ ഇത് കണ്ടിട്ടുണ്ടാവുക. എന്നാല്‍ ഇനി കണ്ണൂരില്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തരാന്‍ റോബോട്ടുകള്‍ കാത്തിരിക്കുകയാണ്. നടന്‍ മണിയന്‍പിള്ള രാജു പങ്കാളിയായ പുതിയ ഹോട്ടലാണ് കസ്റ്റമേഴ്‌സിനെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. റോബോട്ടുകളായിരിക്കും ഇവിടെ ഭക്ഷണവുമായി എത്തുക. 

'ബി അറ്റ് കിവിസോ'എന്ന ഹോട്ടലാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് റോബോട്ടുകള്‍ വിളമ്പുന്ന ഒരു ഹോട്ടല്‍ തുറക്കുന്നത്. ഞായറാഴ്ചയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക. 

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നത് എന്നാണ് ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറയുന്നത്. ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടുകള്‍ വിളമ്പുന്ന ഹോട്ടലുകള്‍ അധികമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇത്തരത്തില്‍ റോബോട്ടുകള്‍ വെയിറ്റിര്‍മാരായി എത്തുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ കേരളത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമായിട്ടാണ്' അദ്ദേഹം പറഞ്ഞു. 

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതുപോലെയാണ് എല്ലാകാര്യങ്ങളെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കി. ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. അടുക്കളയുടെ അടുത്തുനിന്നാണ് റോബോട്ട് എത്തുക. മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തേക്കുന്നത് അനുസരിച്ച് പ്രത്യേക ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം 'സാര്‍, യുവര്‍ ഫുഡ് ഈസ് റെഡി' എന്നു പറഞ്ഞതിന് ശേഷമാകും വിളമ്പുക. 

ഭക്ഷണം വിളമ്പിയതിന് ശേഷം കസ്റ്റമേഴ്‌സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് സ്‌റ്റേഷനിലേക്ക് തിരിച്ചുപോരുക. അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ആ ബേബി റോബോട്ട്‌സ് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും. കൂടാതെ ഡാന്‍സും കളിക്കും. ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി