6qfYQ6LS 
Life

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പ വൈറസ് ജീവനെടുത്ത സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഭര്‍ത്താവ് സജീഷ് പുത്തൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മകന്‍ റിതുലിന്റെ ജന്മദിനത്തില്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയേയും കണ്ണീരിലാഴ്ത്തുന്നത്. ലിനിയില്ലാത്ത ആദ്യ പിറന്നാളാണ് റിതുലിനിത്. 

' റിതുലിന്റെ ആറാം പിറന്നാള്‍
ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.
ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍. 
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. 
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു..'

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സായ ലിനി മരിച്ചത്. മനാമയില്‍ അക്കൗണ്ടന്റായിരുന്ന  ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴായിരുന്നു  ലിനിയുടെ വേര്‍പാട്.

ലിനിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.  കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് സജീഷ്. നരണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.ആതുരസേവനത്തിന് വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ രക്തസാക്ഷിയായ മാലാഖ എന്നായിരുന്നു വിശേഷിപ്പിച്ചത്. ലിനിക്കുള്ള ആദരമായി മികച്ച നേഴ്‌സിനുള്ള സംസ്ഥാന പുരസ്‌കാരം ലിനിയുടെ പേരില്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT