Life

ലിപ് എഡിറ്റര്‍ ഇന്‍ ചീഫ് : ഇന്‍സ്റ്റാഗ്രാം കീഴടക്കിയ ചുണ്ടുകള്‍ക്ക് പിന്നില്‍ ഇവരാണ് 

ആദ്യ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ വ്‌ളാഡിന്റെ പേജിന് 10,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് എട്ട് ലക്ഷം കവിഞ്ഞിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ വ്‌ളാഡ് ഹാഗര്‍ട്ടി ഒരിക്കല്‍ വീട്ടിലിരിക്കുമ്പോള്‍ ഒരു നേരമ്പോക്കിനാണ് തന്റെ മേക്കപ്പ് കഴിവുകള്‍ പരീക്ഷിച്ചു നോക്കിയത്. പരീക്ഷണം ചുണ്ടിലായിരുന്നു. ലിപ്സ്റ്റിക് ധരിക്കുന്നതില്‍ വ്യത്യസ്തത കൊണ്ടുവരാനുള്ള പരീക്ഷണങ്ങളിലേക്കാണ് ഈ ഒഴിവുസമയ വിനോദം ചെന്നെത്തിയത്. അങ്ങനെ നടത്തിയ പരീക്ഷണം തനിക്കുതന്നെ ഇഷ്ടപ്പെട്ടപ്പോള്‍ അത് ക്യാമറയിലേക്ക് പകര്‍ത്തി. ഒരു ചിത്രമെടുത്താലുള്ള പതിവ് ഇക്കുറിയും തെറ്റിച്ചില്ല. അതു നേരെ ഉന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു. 

ചിത്രം അപ്‌ലോഡ് ചെയ്തുടനെ മികച്ച പ്രതികരണങ്ങള്‍ വന്നുതുടങ്ങി. പലര്‍ക്കും  വ്‌ളാഡിന്റെ ചുണ്ടുകളില്‍ നിന്ന് എന്താണ് ഒഴുകിവരുന്നത് എന്നായിരുന്നു സംശയം. മറ്റുചിലരാകട്ടെ ഇതെങ്ങനെ ചെയ്‌തെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് തന്റെ ഈ പുതിയ പരീക്ഷണം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് വ്‌ളാഡ് മനസിലാക്കുന്നത്. 

ആദ്യ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ വ്‌ളാഡിന്റെ പേജിന് 10,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് എട്ട് ലക്ഷം കവിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പല ബ്യൂട്ടി കമ്പനികളുമായി സഹകരിച്ച് തന്റെ പരീക്ഷണങ്ങള്‍ വ്‌ളാഡ് തുടരുന്നു. ലിപ് എഡിറ്റര്‍ ഇന്‍ ചീഫ് എന്നാണ് പലരും വ്‌ളാഡിനെ വിശേഷിപ്പിക്കുന്നത്. 

2012മുതലാണ് വഌഡ് മേക്കപ്പ് രംഗത്ത് സജീവമായത്. ചുണ്ടുകളില്‍ ഇപ്പോള്‍ പരീക്ഷണം കൂടിയിട്ടുണ്ട്. ബുദ്ധിമിട്ടുള്ള ഡിസൈനുകളാണെങ്കില്‍ ആദ്യം പേപ്പറിലേ മറ്റോ വരച്ചിട്ടാണ് അത് ചുണ്ടിലേക്ക് പകര്‍ത്തുക. ചില ഡിസൈനുകള്‍ ആലോചിക്കുമ്പോള്‍ നല്ലതെന്ന് തോന്നിക്കുമെങ്കിലും പലപ്പോഴും ചെയ്ത് വരുമ്പോള്‍ വിജയിക്കില്ല, ഇത്തരത്തില്‍ സമയം പാഴാകാതിരിക്കാനും ആദ്യം വരച്ചുനോക്കുന്നത് സഹായിക്കാറുണ്ടെന്ന് വ്‌ളാഡ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT