Life

ലോകസുന്ദരി മത്സരത്തിന് മുമ്പ് മാനുഷിയോട് സുസ്മിത പറഞ്ഞത്; വീഡിയോ കാണാം 

സുസ്മിതയും മാനുഷി ഛില്ലാറും വിമാനത്തില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

2017ലെ ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് മാസം മുന്‍പാണ് മാനുഷി ഛില്ലാര്‍ മുന്‍ വിശ്വസുന്ദരി സുസ്മിത സെന്നും കണ്ടുമുട്ടിയത്. 1994ല്‍ വിശ്വസുന്ദരിയായ സുസ്മിതയും മാനുഷി ഛില്ലാറും വിമാനത്തില്‍ വച്ച് പരസ്പരം കണ്ടുമുട്ടിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

സുസ്മിത മാനുഷിക്ക് നല്‍കുന്ന ഉപദേശമാണ് വീഡിയോയുടെ ഉള്ളടക്കം. 'കഴിയുന്നതിന്റെ പരമാവധി പരിശ്രമിക്കുക എന്നിട്ട് ബാക്കി ദൈവത്തിന് വിട്ടു നല്‍കു. എല്ലാവിധ ആശംസകളും', ഇതായിരുന്നു മാനുഷിക്കുള്ള വിശ്വസുന്ദരിയുടെ ഉപദേശം. സുസ്മിതയുടെ വാക്കുകള്‍ക്ക് മാനുഷി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മാനുഷിയുടെ കൈയ്യില്‍ ചുംബിച്ചുകൊണ്ടാണ് സുസ്മിത യാത്രപറയുന്നത്. 

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ആറാമത് ഇന്ത്യക്കാരിയാണ് മാനുഷിയെങ്കില്‍ വിശ്വസുന്ദരി പട്ടം ആദ്യമായി ഇന്ത്യയിലെത്തിച്ചത് സുസ്മിതയായിരുന്നു. 1966ല്‍ റീത്ത ഫാരിയ, 1994ല്‍ എൈശ്വര്യ റായ്, 1997ല്‍ ഡയാന ഹൈഡന്‍, 1999ല്‍ യുക്ത മുഖി എന്നിവരാണ് മാനുഷിക്ക് മുമ്പ് ലോകസുന്ദരിയായ ഇന്ത്യക്കാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT