Life

വാഹനത്തെ വിടാതെ പിന്തുടര്‍ന്ന് സിംഹം, പരിഭ്രാന്തിയില്‍ വിനോദ സഞ്ചാരികള്‍ (വീഡിയോ)

വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന വാഹനത്തെ സിംഹം പിന്തുടരുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന വാഹനത്തെ സിംഹം പിന്തുടരുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാഹനത്തെ വിടാതെ സിംഹം പിന്തുടരുന്നതും, വേഗത കൂട്ടി ആപത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മിനിറ്റുകള്‍ക്കുളളില്‍ വീഡിയോ ലക്ഷകണക്കിന് പേരാണ് കണ്ടത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ അടല്‍ ബിഹാരി വാജ്‌പേയ് സൂവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് എടുത്തതാണ് വീഡിയോ. ഒരു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ദൃശ്യങ്ങളില്‍ സിംഹം വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുന്ന വാഹനത്തെ പിന്തുടരുന്നത് കാണാം. ഒരു നിമിഷം വാഹനത്തിലേക്ക് സിംഹം ചാടുമോ എന്ന് ഭയപ്പെട്ടു പോകും. തുടര്‍ന്ന് വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ച് ആപത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു വിനോദസഞ്ചാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്്ത് മണിക്കൂറുകള്‍ക്കകം നാലുലക്ഷം പേരാണ് കണ്ടത്. എന്തിനാണ് സിംഹം ഇവരെ പിന്തുടരുന്നത് എന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT