Life

വിവാഹ ദിനത്തില്‍ വധുവിന്റെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ്: ഇന്റര്‍നെറ്റില്‍ വൈറലായ നൃത്തം കാണാം...!! 

വിവാഹദിനത്തില്‍ ബെല്ലി ഡാന്‍സ് കളിച്ച ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

നാണം കുണുങ്ങി തലകുനിച്ച് നില്‍ക്കുന്ന കല്ല്യാണപ്പെണ്ണിനെയൊന്നും ഇന്ന് കാണാനാവില്ല. സ്വന്തം വിവാഹ ദിവസം എങ്ങനെ ഏറ്റവും മനോഹരമാക്കാമെന്ന് ചിന്തിക്കുന്ന വധുവാണ് ഇന്ന് ഭൂരിഭാഗവും. അത്തരത്തില്‍ വിവാഹദിനത്തില്‍ ബെല്ലി ഡാന്‍സ് കളിച്ച ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

റാഷിക എന്ന പെണ്‍കുട്ടിയാണ് തകര്‍പ്പന്‍ പഞ്ചാബി ഗാനത്തിന് സ്വയം മറന്ന് ചുവടുകള്‍ വച്ചത്. ലെഹംഗയുടെ ടോപ്പും ജീന്‍സും ധരിച്ചാണ് റാഷികയുടെ ബ്രൈഡല്‍ ഡാന്‍സ്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ആരോ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുന്നത്. ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് ചുരുങ്ങിയ സമയം കൊണ്ട് 4 ലക്ഷത്തോളം വ്യൂവേഴ്‌സായി.

ഇരുകൈകളും നിറയെ ചുവപ്പു നിറത്തിലുള്ള വളകളും കഴുത്തു നിറഞ്ഞു നില്‍ക്കുന്ന മാലയും വലിയ കമ്മലും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞായിരുന്നു റാഷിക ചുവടുവെച്ചത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന റാഷിക, മികച്ചൊരു കഥക് നര്‍ത്തകി കൂടിയാണ്. ഡാന്‍സ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഫോട്ടോഗ്രഫറായ പ്രിയങ്ക കാംബോജ് ആണ്.
വീഡിയോ പോസ്റ്റ് ചെയ്ത് അധികം കഴിയുംമുമ്പ് തന്നെ ലക്ഷങ്ങളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT