Life

വിവാഹത്തിനെത്തുന്നവര്‍ക്ക് എട്ട് ലക്ഷം രൂപയുടെ ജാക്ക് ഡാനിയല്‍; അതിഥികളെ ഇങ്ങനെയൊക്കെ സല്‍ക്കരിക്കാമോ.!!

വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ  ജാക്ക് ഡാനിയേല്‍സ് വിസ്‌കിയാണ് ഇവര്‍ വിവാഹത്തിന് അതിഥികള്‍ക്ക് നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ന് പലര്‍ക്കും വിവാഹം വ്യത്യസ്തതയുടെ കൂടി ആഘോഷമാണ്. ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഇതിനിടെ അല്‍പം ചിലവേറിയ വിവാഹസല്‍ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ സ്വദേശികളായ ഉദ്ദിതും പ്രതിശ്രുത വധു സെയ്‌ലിയുമാണ് അതിഥികളെ അളവറ്റ് സന്തോഷിപ്പിക്കാനൊരുങ്ങുന്നത്. 

വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ  ജാക്ക് ഡാനിയേല്‍സ് വിസ്‌കിയാണ് ഇവര്‍ വിവാഹത്തിന് അതിഥികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ വിവാഹം ഏറ്റവും ഗംഭീരമാക്കാന്‍ പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്‌കി തന്നെയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. 

10,000 ഡോളറും ടാക്‌സുമാണ് ഒരു ബാരല്‍ ജാക്ക് ഡാനിയേല്‍ വിസ്‌കിയുടെ വില. ഒരു ബാരലില്‍ 200 മുതല്‍ 225 കുപ്പികള്‍വരെയാണ് ഉണ്ടാകുക. ഇതുവരെ ലഭിക്കാത്ത ഫ്‌ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിര്‍മിച്ചുനല്‍കുക. 

വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുപ്പികള്‍ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്‌സ് പാര്‍ട്ടി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്കും മദ്യം വിളമ്പും. നവംബര്‍ 14നാണ് വിവാഹം നടക്കുന്നത്.  

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തിലൊരു ഓര്‍ഡര്‍ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകല്‍പ്പന ചെയ്ത മദ്യം ഉള്‍ക്കൊള്ളുന്ന കുപ്പികളില്‍ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. ജാക്ക് ഡാനിയേല്‍ എന്ന വിശിഷ്ടമദ്യത്തിന്‍രെ ആരാധകര്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒരു വാര്‍ത്ത തന്നെയാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം