Life

ശുചിമുറി ഉപയോഗം ഉപഭോക്താക്കള്‍ക്ക് മാത്രം; പിടിവാശിയുമായി പമ്പുടമ; വലഞ്ഞ് വിദേശി വനിത;വീഡിയോ വൈറല്‍

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുമതി ഉപഭോക്താക്കള്‍ മാത്രമാണെന്ന പമ്പുടമയുടെ പിടിവാശിയില്‍ വലഞ്ഞത് ടൂറിസ്റ്റുകളായ വിദേശികള്‍

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുമതി ഉപഭോക്താക്കള്‍ മാത്രമാണെന്ന പമ്പുടമയുടെ പിടിവാശിയില്‍ വലഞ്ഞത് ടൂറിസ്റ്റുകളായ വിദേശികള്‍. നിസ്സഹായരായ സ്ത്രീ ഉള്‍പ്പടെയുള്ള ടൂറിസ്റ്റുകളുമായി പമ്പുടമ തര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊന്‍കുന്നത്ത് ഇന്നലെയാണ് സംഭവം.

വിദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉടമയ്‌ക്കെതിരെ പ്രതിഷേധം കത്തി. എന്നാല്‍ വിദേശികള്‍ ശുചിമുറി ഉപയോഗിച്ചെന്നും ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് വിവാദത്തിന് കാരണമെന്നും പമ്പുടമ പറയുന്നു.

നാഷണല്‍ ഹൈവേകള്‍ക്ക് സമീപമുള്ള പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായും നല്‍കണമെന്നിരിക്കെയാണ് സംഭവം. പ്രത്യേകിച്ച് ഈ ദുരവസ്ഥ നേരിട്ടത് വിദേശികള്‍ക്കാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

വീടിന്റെ രഹസ്യ അറയിൽ 87 ഗ്രാം എംഡിഎംഎ; കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; 'നീറ്റി'ൽ പ്രതിഷേധവുമായി കെഎസ്‌യുവും എഐഎസ്എഫും

Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും

വാഹനത്തിന് മൈലേജ് കൂട്ടണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം