Life

സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക, ബാധിക്കുന്നത് എന്റെ പഠനത്തെയാണ്..; മോഷ്ടാവിനോട് ലാപ്‌ടോപ് തിരികെ നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച് ഗവേഷക

മോഷ്ടിച്ചുകൊണ്ടുപോയ തന്റെ ലാപ്‌ടോപ് തിരികെ തരാന്‍ കള്ളനോട് അപേക്ഷിച്ച് ഗവേഷക. അത് തിരിച്ചു തന്നില്ലെങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ തന്റെ പഠനത്തെയാണെന്ന് ഇവര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മോഷ്ടിച്ചുകൊണ്ടുപോയ തന്റെ ലാപ്‌ടോപ് തിരികെ തരാന്‍ കള്ളനോട് അപേക്ഷിച്ച് ഗവേഷക. അത് തിരിച്ചു തന്നില്ലെങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ തന്റെ പഠനത്തെയാണെന്ന് ഇവര്‍ പറയുന്നു. ജിഷ പല്ലിയത്ത് എന്ന അധ്യാപികയാണ് തന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തെക്കുറിച്ച് പെയ്‌സ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്. 42 ഇഞ്ച്  സാംസങ് എല്‍സിഡി ടിവി, പാനസോണിക് സൗണ്ട് ബോക്‌സ്, സ്പീക്കര്‍, കനോണ്‍ ഡിജിറ്റല്‍ ക്യാമറ,മെമ്മറി കാര്‍ഡ്,കാര്‍ഡ് റീഡര്‍,നെറ്റ് സെറ്റര്‍ ഇവയൊക്കെയാണ് മോഷണം പോയ മറ്റു സാധനങ്ങള്‍ എന്ന് ജിഷ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ജിഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: 

ചില സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ... വെള്ളിയാഴ്ച്ച സ്ക്കൂൾ വിട്ട് മാടായിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച്ചകളാണ് ഇത്.. 
ഈ വീട്ടിലെ ആൾതാമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വർഷത്തിനിടയിൽ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാൻ എന്നിങ്ങനെ മൂന്ന് സ്ത്രീകൾ മാത്രം താമസിച്ചു വരുന്ന വീടാണിത്.. 
ഈ കാലയളവിനുളളിൽ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിർന്നതിന് എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാൻ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.


ഏതെങ്കിലും തരത്തിലുളള സമ്മർദ്ധങ്ങളായിരിക്കും  ഇത്തരത്തിലുള്ള ഹീനകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്... താങ്കൾ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങൾക്ക് ക്ഷമിക്കാവുന്നതേയുള്ളു.. 
വിത്തമെന്തിന് മനുഷ്യന് വിദ്യ കൈവശമാവുകിൽ.. എന്ന ഉള്ളൂരിന്റെ വരികൾ 10 A ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക് 
വണ്ടി കയറിയത്.. 


നിങ്ങൾ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter.. അതൊക്കെ അവിടെ ഇരിക്കട്ടെ.. 
അതിന്റെ കൂടെ നിങ്ങൾ എന്റെ ഒരു Lenovo [Serial No.SPF09R3SE. mechine Type:G4080] ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക... നിങ്ങളെ ഈ പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങൾ ആണെങ്കിൽ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കിൽ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാർത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കൾ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക.. 


അല്ലെങ്കിൽ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തിൽ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നിൽ നിർത്താൻ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT