Life

സോപ്പും ബ്രഷും ഉപയോഗിച്ച് തുണി അലക്കി ചിമ്പാന്‍സി: (വൈറല്‍ വീഡിയോ)

ചൈനയിലെ തീം പാര്‍ക്കില്‍ നിന്നുളള രസകരമായ സംഭവമാണ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുന്ന ചിമ്പാന്‍സിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനയിലെ തീം പാര്‍ക്കില്‍ നിന്നുളള രസകരമായ സംഭവമാണ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

18 വയസ്സു പ്രായമുള്ള ആണ്‍ ചിമ്പാന്‍സി ആണ് മനുഷ്യര്‍ ചെയ്യുന്നതുപോലെ ഒരു വെള്ള ടീഷര്‍ട്ട് വെള്ളത്തില്‍ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകിയത്. മേല്‍നോട്ടക്കാരി കഴിഞ്ഞ ദിവസം വസ്ത്രങ്ങള്‍ കഴുകുന്നത് ചിമ്പാന്‍സി ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന്് മേല്‍നോട്ടക്കാരി ഒരു ടീ ഷര്‍ട്ടും സോപ്പും ബ്രഷും അവിടെ വച്ചിട്ട് മാറി നിന്നു നിരീക്ഷിക്കുകയായിരുന്നു. 

ചിമ്പാന്‍സി തുണി നനയ്ക്കുന്നത് നിരീക്ഷിച്ച സ്ഥിതിക്ക് എന്തു ചെയ്യുമെന്നറിയാനാണ് ഇവയെല്ലാം അവിടെത്തന്നെ വച്ചത്.എന്നാല്‍ കൃത്യമായ നിരീക്ഷണത്തിലൂടെ മനുഷ്യന്‍ ചെയ്യുന്നതു പോലെ തന്നെ ടീ ഷര്‍ട്ട് വെള്ളത്തില്‍ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് ചിമ്പാന്‍സി കഴുകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.ചിമ്പാന്‍സികള്‍ പൊതുവെ ബുദ്ധിയുള്ള ജീവികളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT