Life

സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയ ഇന്നോവ പാര്‍ക്ക് ചെയ്തത് ഇങ്ങനെ; ആ 'മാരക ഡ്രൈവറെ' പരിചയപ്പെടാം (വീഡിയോ)

. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി ആ പാര്‍ക്കിങ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

രു വശവും കുഴിയുള്ള സ്ലാബിന് മുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇന്നോവ കണ്ട് അന്തംവിട്ടിരിക്കുകയാണ് വാഹന പ്രേമികളും ഡ്രൈവര്‍മാരുമൊക്കെ. ഇതെങ്ങനെ ഇത്രയും കൃത്യമായി പാര്‍ക്ക് ചെയ്തു എന്നാണ് എല്ലാവരുടെയും സംശയം. റോഡ് വശത്തെ കമ്പികള്‍ക്കിടയിലൂടെയാണ് വവാഹനത്തിന് ഒരു പോറല്‍ പോലും പറ്റാതെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി ആ പാര്‍ക്കിങ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 

മാനന്തവാടി പേര്യ ആലാറ്റില്‍ സ്വദേശി പ്ലാപറമ്പില്‍ പി ജെ ബിജുവാണ് ഇന്നോവയെ ഇടുങ്ങിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത മാരക ഡ്രൈവര്‍. 
ബിജുവിന്റെ സുഹൃത്ത് ലിബിയുടെതാണ് ഇന്നോവ. ലിബി വാഹനം സര്‍വ്വീസ് ചെയ്യാനായി ബിജുവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷമേ വര്‍ക്ക്‌ഷോപ്പ് തുറക്കൂ എന്നതിനാല്‍ വാഹനം തന്റെ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് ബിജു പറയുന്നു. റോഡിലെ കനാലിന്റെ പണി നടക്കുന്നതിനാലാണ് കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ കാരണം. സംശയം തീര്‍ക്കാനെത്തിയവരുടെ മുന്നില്‍ ബിജു ഒരുതവണ കൂടി കാര്‍ പാര്‍ക്ക് ചെയ്ത് കാണിച്ചുകൊടുത്തു. ആ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം