Life

സ്തനവളര്‍ച്ച തടയാന്‍ മാറിടത്തില്‍ ചുട്ടകല്ല്: പ്രാകൃതരീതി പിന്തുടരുന്നത് ബ്രിട്ടനില്‍ വര്‍ധിക്കുന്നു

അനാവശ്യമായ ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഈ പ്രാകൃതരീതി പല വീട്ടുകാരും പിന്തുടരുന്നത് എന്നതാണ് അതിശയിപ്പിക്കുന്ന സംഭവം.

സമകാലിക മലയാളം ഡെസ്ക്

സ്തനത്തിന്റെ വളര്‍ച്ച തടയാന്‍ വേണ്ടി പെണ്‍കുട്ടികള്‍ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്നത് ബ്രിട്ടനില്‍ പ്രാകൃതരീതിയാണ്. ഇപ്പോഴും അവിടെയുള്ള പെണ്‍കുട്ടികള്‍ അത് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അനാവശ്യമായ ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഈ പ്രാകൃതരീതി പല വീട്ടുകാരും പിന്തുടരുന്നത് എന്നതാണ് അതിശയിപ്പിക്കുന്ന സംഭവം.

ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോള്‍ വ്യാപകമാവുന്നത്. ബ്രസ്റ്റ് അയണിങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് ഇതാണെന്നാണ് യുഎന്‍ വിശേഷണം. 

ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത്സമയം ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നത്.

പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്.

ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഇങ്ങനെ ചെയ്യിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് വിധേയരായ സ്ത്രീകള്‍ക്ക് ഭാവിയില്‍ കുട്ടികളുണ്ടാകുമ്പോള്‍ പാലൂട്ടാനും വിഷമിക്കുന്നു.

യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ബ്രിട്ടീഷ്- സൊമാലിയന്‍ സ്വദേശിയായ ലെയ്‌ല ഹുസ്സൈന്‍ പറയുന്നു. ചേലാകര്‍മ്മത്തിനെതിരെ ഇവര്‍ നിരന്തരമായ പോരാട്ടങ്ങള്‍ നടത്തി വരുന്നുണ്ട്. ഇതിന് വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്‌ല പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT