Life

സ്ത്രീകള്‍ കൂടുതല്‍ ശരീരം കാണിക്കുന്ന വസ്ത്രം ധരിക്കാനുള്ള കാരണം ഇതാണ് 

സോഷ്യല്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള ആകുലതയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പഠനം

Author : സമകാലിക മലയാളം ഡെസ്ക്

രീരം പുറത്തു കാണുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ സോഷ്യല്‍ സ്റ്റാറ്റസിന് പ്രാധാന്യം കൊടുക്കുന്നവര്‍ എന്ന് പഠനം. സാമ്പത്തികപരമായി തുല്യതയില്ലാത്ത സാഹചര്യത്തില്‍ ജീവിക്കുന്നതാണ് സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് സ്ത്രീകളെ ഉത്ക്കണ്ഠരാക്കുന്നതെന്നും പഠനം പറയുന്നു. 

38രാജ്യങ്ങളില്‍ നിന്നായി 300ലധികം പേരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനേക്കുറിച്ച് ഓരോരുത്തരും എത്രത്തോളം ഉത്ക്കണ്ഠയുള്ളവരാണെന്നും കാമുകനൊപ്പമുള്ള ആദ്യ ദിവസം ചിലവിടാനായി അവര്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. 

സാമ്പത്തികപരമായി അന്തരമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കൂടുതല്‍ സെക്‌സി വസ്ത്രങ്ങള്‍ ധരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആദ്യരാത്രിയില്‍ ധരിക്കാന്‍ ഇത്തരം വസ്ത്രങ്ങളാണ് അവര്‍ തിരഞ്ഞെടുക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള ആകുലതയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. 

സാമ്പത്തിക അസമത്വം നിലനിര്‍ക്കുന്നിടത്തോളം സ്ത്രീകളില്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലതകള്‍ നിലനില്‍ക്കുമെന്നും ഇതിന്റെ ഭാഗമായി മാനസിക പിരിമുറുക്കവും സ്ത്രീകള്‍ക്ക് നേരിടേണ്ടവരുമെന്നും ഗവേഷകര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം