Life

സ്വര്‍ണപ്പെട്ടി, തുറന്നാല്‍ ഗായത്രീ മന്ത്രം; തരംഗമായി ഇഷ അംബാനിയുടെ വിവാഹ ക്ഷണപത്രിക (വിഡിയോ)

സ്വര്‍ണപ്പെട്ടി, തുറന്നാല്‍ ഗായത്രീ മന്ത്രം; തരംഗമായി ഇഷ അംബാനിയുടെ വിവാഹ ക്ഷണപത്രിക (വിഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹ ക്ഷണപത്രികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് ക്ഷണക്കത്ത്. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കാം.

പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ ഇഷയുടെ വരന്‍. ഇഷയുടെയും ആനന്ദിന്റെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ പെട്ടിയില്‍ കൊത്തിയിട്ടുണ്ട്. 

ഡിസംബര്‍ പന്ത്രണ്ടിന് മുംബൈയിലാണ് രാജ്യം ഉറ്റുനോക്കുന്ന വിവാഹം. മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT