പ്രതീകാത്മക ചിത്രം 
Life

സ്വിമ്മിങ് പൂളില്‍ പരിസരം മറന്ന് 'ഹണിമൂണ്‍ ആഘോഷം' ; പ്രണയസല്ലാപത്തിനിടെ വന്ന വില്ലനെ കണ്ട് നടുങ്ങി യുവദമ്പതികള്‍

ചുറ്റും ആളനക്കമില്ലാത്ത സ്വിമ്മിങ് പൂളില്‍ ഇരുവരും പ്രണയം പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് വനത്തോട് അടുത്തുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നവദമ്പതികള്‍ പ്രത്യേക താല്‍പ്പര്യം കാണിക്കാറുണ്ട്. കാടിന്റെ വന്യത, പ്രകൃതിയുടെ സൗന്ദര്യം എന്നിവയിലുപരി, തികഞ്ഞ സ്വകാര്യതയും ഇത്തരം കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രധാന സ്ഥാനം വഹിക്കുന്നു.

ഇത്തരത്തില്‍ കെനിയയില്‍ മധുവിധു ആഘോഷത്തിന് എത്തിയതാണ് ഇറ്റലിക്കാരിയായ നതാലിയയും ഭര്‍ത്താവും. കാടിനാല്‍ ചുറ്റപ്പെട്ട റിസോര്‍ട്ട് ആണ് ഇവര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തതും. സമീപത്തെ വെള്ളച്ചാട്ടവും കോട്ടേജുകളും മുറ്റത്തെ സ്വിമ്മിങ് പൂളും നവദമ്പതികളെ ഏറെ ആഹ്ലാദചിത്തരാക്കി.

മധുവിധു ആഘോഷിക്കാനെത്തിയ യുവമിഥുനങ്ങളുടെ പ്രണയസല്ലാപങ്ങള്‍ മിക്കവാറും സ്വിമ്മിങ് പൂളിലായിരുന്നു. ചുറ്റും ആളനക്കമില്ലാത്ത പൂളില്‍ ഇരുവരും പ്രണയം പങ്കുവച്ചു. ഇതിനിടെയാണ് തികച്ചും യാദൃശ്ചികമായി അത് സംഭവിച്ചത്.

പൂളില്‍ പ്രണയകേളികളിലേര്‍പ്പെട്ടിരുന്ന ഇവരുടെ ഒത്ത നടുവിലേക്ക് ഒരു പാമ്പ് വില്ലനായി കടന്നുവന്നു. പാമ്പിനെ കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ, നതാലിയ പേടിച്ചു വിറച്ചു.  സമയോചിതമായി ഇടപെട്ട സെക്യൂരിറ്റി ജീവനക്കാര്‍ പാമ്പിനെ നെറ്റ് ഉപയോഗിച്ച് പിടിച്ചു മാറ്റി നവദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി