Life

ഹോംവര്‍ക്ക് ചെയ്യാതിരുന്നാല്‍ ഈ നായ്ക്കുട്ടി പൊക്കും; ഇതുപോലെ സ്ട്രിക്റ്റ് ആയ ഒരു ട്യൂഷന്‍ ടീച്ചറെ എവിടന്ന് കിട്ടും!!!

മകള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഈ അച്ഛന്‍ ഏല്‍പ്പിച്ചത് തന്റെ വളര്‍ത്തു നായയെയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ക്കളെ പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ഹോംവര്‍ക്ക് ചെയ്ത് തീരുന്നത് വരെ കൂട്ടിരിക്കുകയുമെല്ലാം ചെയ്യുന്ന രക്ഷിതാക്കള്‍ എല്ലായിടത്തുമുണ്ട്. പക്ഷേ, മിക്കവര്‍ക്കും ഇത് ഒരു ബുദ്ധിമുട്ടേറിയ പണിയാണ്. എന്നാല്‍ ചെയ്യാതിരിക്കാന്‍ കഴിയുകയുമില്ല. ഈ സാഹചര്യത്തില്‍ ഒരു സൂത്രപ്പണി ചെയ്തിരിക്കുകയാണ് ഇവിടെയൊരു പിതാവ്. 

മകള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഈ അച്ഛന്‍ ഏല്‍പ്പിച്ചത് തന്റെ വളര്‍ത്തു നായയെയാണ്. സംഭവം അങ്ങ് ചൈനയിലാണെങ്കിലും ലോകം മുഴുവനുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അച്ഛനെയും മകളെയും അവരുടെ അരുമ നായയെയും ഏറ്റെടുത്തിരിക്കുകയാണ്. 

ഫന്റുവാന്‍ എന്ന നായയാണ് കഥയിലെ ഹീറോ. യജമാനന്റെ മകള്‍ ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ രണ്ട് കാലുകളും മേശപ്പുറത്ത് വച്ച് എഴുന്നേറ്റ് നില്‍ക്കുന്നപോല്‍ സസൂക്ഷ്മം നോക്കിയിരിക്കുന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സമീപത്ത് ഏറെ ശ്രദ്ധയോടെയിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്ന മകളെയും കാണാം.

'ചെറുപ്പത്തില്‍ പൂച്ചയില്‍ നിന്നും ഭക്ഷണം സൂക്ഷിക്കാന്‍ ഞാന്‍ അവനെ പരിശീലിപ്പിച്ചിരുന്നു. പിന്നീടൊരു ദിവസം നോക്കുമ്പോള്‍ ഹോം വര്‍ക്ക് ചെയ്യുന്നതിനിടെ മകള്‍ കളിക്കുന്നത് കണ്ടു. ഇതോടെയാണ് ഫന്റുവാനെ മകള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പരിശീലിപ്പിക്കുന്നത്'- ഷു ലിയാങ് എന്ന പിതാവ് വ്യക്തമാക്കി. 

എന്നാല്‍ തനിക്ക് വളര്‍ത്തുനായയുടെ സാന്നിധ്യം ഏറെ രസകരമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. 'അവന്‍ കൂടെയുള്ളപ്പോള്‍ എന്റെ ശ്രദ്ധ മാറുന്നില്ല. ഒറ്റയ്ക്ക് ഹോം വര്‍ക്ക് ചെയ്യേണ്ടി വരുന്നതിന്റെ അത്ര ബോറിങ്ങുമല്ല. ഒരു ക്ലാസ് മേറ്റ് കൂടെയുള്ളത് പോലെയാണ് തോന്നാറുള്ളത്'- പെണ്‍കുട്ടിയും പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം